സുനന്ദ പുഷ്കറിെൻറ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് തരൂർ
text_fieldsതിരുവനന്തപുരം: സുനന്ദ പുഷ്കറിെൻറ മരണം അസ്വാഭാവികമെന്നത് മാധ്യമസൃഷ്ടി മാത്രമെന്ന് തരൂർ എം.പി. ദേശീയ മാധ്യമത്തിനെതിരെ നൽകിയ അപകീർത്തി കേസിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്േട്രറ്റ് കോടതിയിൽ മൊഴിനൽകുകയായിരുന്നു അദ്ദേഹം.
മരണവുമായി നടക്കുന്ന വെളിപ്പെടുത്തലുകൾ അടിസ്ഥാനരഹിതമാണ്. ഭാര്യയുടെ മരണത്തെക്കുറിച്ച് ഡൽഹി പൊലീസ് അന്വേഷണം നടത്തി സ്വാഭാവികമരണം എന്ന് റിപ്പോർട്ട് നൽകി. ഇതേതുടർന്ന് നടപടി അവസാനിച്ചിരുന്നു. എന്നാൽ, 2017 േമയ് എട്ടിനും13നും -ഒരു ദേശീയ മാധ്യമം താനാണ് സുനന്ദയുടെ മരണത്തിന് കാരണമായതെന്ന വാർത്ത പ്രചരിപ്പിച്ചു. ക്രിമിനൽ, കിങ് മെയ്കർ, കൊലയാളി എന്നിങ്ങനെ അപകീർത്തിപരമായി വിശേഷിപ്പിച്ചു. ഹോട്ടലിലെ സി.സി ടി.വി കേടായതുകൊണ്ട് മാത്രമാണ് ശശി തരൂർ സുനന്ദയുടെ മൃതദേഹം ഒരു മുറിയിൽനിന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയത് കാണാൻ അന്വേഷണ സംഘത്തിന് കഴിയാതിരുന്നെതന്ന് ആരോപിച്ചു. അപകീർത്തി ഹരജി നിലനിൽക്കണമെങ്കിൽ പരാമർശം നടത്തിയ സ്ഥലത്തെ കോടതിയിൽ ഹരജി നൽകണം. എന്നാൽ, താൻ പ്രതിനിധീകരിക്കുന്ന മണ്ഡലമായതുകൊണ്ട് ഹരജി ഈ കോടതിയിൽ നൽകുന്നു എന്നാണ് തരൂർ പറഞ്ഞത്. തുടർ സാക്ഷിമൊഴി ഈ മാസം 20ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.