Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2020 6:56 AM GMT Updated On
date_range 19 Sep 2020 6:59 AM GMTഅഴിമതി ഉയരുമ്പോൾ തെരുവിൽ പ്രതിഷേധങ്ങൾ ഉണ്ടാകും; സർക്കാറിനോട് ശശി തരൂർ
text_fieldsbookmark_border
കോഴിക്കോട്: പ്രതിഷേധക്കാരെ പൊലീസിനെ ഉപയോഗിച്ച് മർദിക്കുന്ന സംസ്ഥാന സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. തെരുവിലെ പ്രതിഷേധങ്ങൾക്ക് നിർബന്ധിതരാകും വിധം സർക്കാറിനെതിരെ അഴിമതിയാരോപണങ്ങൾ ഉയരുകയാണെന്ന് ശശി തരൂർ പറഞ്ഞു.
കോവിഡ് രോഗികൾ കൂടുന്നത് സർക്കാറിന്‍റെ കെടുകാര്യസ്ഥതയും മോശം ഭരണവും കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്തിന്‍റെ സാമ്പത്തികസ്ഥിതി അപകടകരമായ നിലയിലാണ്. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയനോട് ട്വിറ്ററിലുടെ തരൂർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story