മണ്ഡലത്തിൽ നേതാക്കൾ സജീവമല്ല; ശശി തരൂർ എ.െഎ.സി.സിക്ക് പരാതി നൽകി
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ചില സ്ഥലങ്ങളിൽ പ്രചാരണത്തിന് നേതാക്കൾ സജീവമായി പങ്കെടുക്കുന ്നില്ലെന്ന് കാണിച്ച് തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ പാർട്ടിക്ക് പരാതി നൽകി. കേരളത്തിൻെറ ചുമത ലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനാണ് പരാതി നൽകിയത്.
തിരുവനന്തപുരത്ത് പ്രചാരണ പ്രവർത ്തനങ്ങളിൽ ഏകോപനമില്ല. തിരുവനന്തപുരം, നേമം മണ്ഡലങ്ങളില്‍ ചില നേതാക്കള്‍ സജീവമല്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണം നിഷേധിച്ച് ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ രംഗത്തെത്തി.
ഹാട്രിക് ലക്ഷ്യത്തോടെ കളത്തിലിറങ്ങിയ യു.ഡി.എഫ് സ്ഥാനാർഥി ശശി തരൂർ, എൽ.ഡി.എഫിെൻറ സി. ദിവാകരൻ, ബി.ജെ.പിയുടെ കുമ്മനം രാജശേഖരൻ എന്നിവരിൽനിന്ന് കടുത്ത മത്സരമാണ് നേരിടുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനെത്തത്തിയ മണ്ഡലത്തിലെ നാല് നിയമസഭ മണ്ഡലങ്ങളിലും അവർ ലീഡ് നേടിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് അക്കൗണ്ടും തുറന്നു. ഇൗ വെല്ലുവിളിയെയും ഇടതു മുന്നണിയുടെ ശക്തമായ പ്രചാരണത്തെയും ഒരുപോലെ മറികടക്കുക എന്ന ലക്ഷ്യമാണ് യു.ഡി.എഫിന് മുന്നിൽ. അതിനിടെയാണ് പല വാർഡുകളിലും സ്ക്വാഡ് പ്രവർത്തനം സജീവമല്ലെന്ന ആക്ഷേപം ഉയരുന്നത്.
മുതിർന്ന നേതാവിെൻറ അനുയായികൾ പ്രചാരണത്തിൽനിന്ന് മുങ്ങുെന്നന്ന ആക്ഷേപം പാർട്ടിതലത്തിൽ ഉയർന്നിരുന്നു. ഇതിന് ശക്തിപകരും വിധം പ്രവർത്തനങ്ങളിൽനിന്ന് ഒളിച്ചോടുന്നവർക്കെതിരെ പരാതികൊടുക്കുമെന്ന് ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഡി.സി.സി യോഗത്തിൽ വിഷയം വിമർശനവിധേയമായതോടെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചു. തുടർന്ന് ബുധനാഴ്ച സതീഷിനെ മണക്കാട് മണ്ഡലം കമ്മിറ്റിയുടെ ചുമതലയിൽനിന്ന് മാറ്റി. മറ്റൊരു മണ്ഡലം കമ്മിറ്റിയുടെ ചുമതല നൽകുകയായിരുന്നു.
പ്രശ്നങ്ങളാന്നുമില്ലെന്ന് പുറമെ പറയാൻ കോൺഗ്രസ് ശ്രമിച്ചുവെങ്കിലും ആഭ്യന്തര കലഹം നടക്കുന്നുവെന്ന് സൂചിപ്പിക്കുന്നതാണ് ശശി തരൂരിൻെറ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.