തരൂർ വിവാദം: ഭിന്നത മാധ്യമസൃഷ്ടിയെന്ന് വി.ഡി സതീശന്‍
text_fieldsകൊച്ചി: തരൂർ വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താൻ തരൂരിനോട് മിണ്ടുന്നില്ല എന്നത് മാധ്യമ വ്യാഖ്യാനം മാത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളത്ത് നടന്ന പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന കോൺക്ലേവിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനും തരൂരും പലവട്ടം പലയിടത്തും സംസാരിക്കുകയും പരസ്പരം അഭിവാദ്യം ചെയ്യുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ പരിപാടിയിൽ താൻ സംസാരിച്ചില്ല എന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. കാമറക്ക് വേണ്ടി തരൂർ ജി എന്ന് വിളിച്ച് അഭിവാദ്യം ചെയ്യാനാവില്ല -മാധ്യമങ്ങളെ പരിഹസിച്ച് സതീശൻ പറഞ്ഞു.
തരൂരിനോട് ഇഷ്ടവും ബഹുമാനവും കഴിവിൽ അസൂയയുണ്ട്. തനിക്കില്ലാത്ത കഴിവുള്ളവരോട് അസൂയ ആർക്കും ഉണ്ടാവില്ലേ. എല്ലാ കഥകളിലും ഒരു വില്ലൻ വേണം, ഇപ്പോൾ വരുന്ന കഥയിൽ താൻ വില്ലനായെന്ന് മാത്രം. എപ്പോഴും എല്ലാവർക്കും നായകനാകാനാവില്ല. കോൺഗ്രസ് പ്രവർത്തകർ തെറ്റിദ്ധിക്കാതിരിക്കാനാണ് ഇത്രയും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.