നേതൃത്വത്തിെൻറ വിയോജിപ്പ് ഏശിയില്ല: ശശി തരൂരിനു കോട്ടയത്ത് ഉജ്വല സ്വീകരണം
text_fieldsകോട്ടയം: ശശി തരൂരിന് കോട്ടയത്ത് ഉജ്വല സ്വീകരണം. ഈരാറ്റുപേട്ടയിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പടെ ഒരു വിഭാഗം നേതാക്കൾ വിട്ടുനിന്നപ്പോൾ യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളുൾപ്പെടെ പങ്കെടുത്തു. നിരവധി പ്രവർത്തകരാണ് പാലായിലെയും ഈരാറ്റുപേട്ടയിലെയും പരിപാടിയിൽ പങ്കെടുത്തത്.
ഡി.സി.സി നേതൃത്വത്തെ അറിയിക്കാതെ നടത്തിയ പരിപാടിയെന്ന വിമർശനമാണ് നേതാക്കളിൽ നിന്നുണ്ടായത്. കാഞ്ഞിരപ്പള്ളി ബിഷപ്പിനെ കണ്ടായിരുന്നു കോട്ടയം ജില്ലയിലെ പര്യടനം ആരംഭിച്ചത്. പിന്നീട് കെ.എം. ചാണ്ടി അനുസ്മരണ ചടങ്ങിലും സംബന്ധിച്ചു. പാലാ ബിഷപ്പിനെയും ബിഷപ്പ് ഹൗസിലെത്തി ശശി തരൂർ കണ്ടു. അറിയിക്കേണ്ടവരെ അറിയിച്ചാണ് താൻ പരിപാടിയിൽ പങ്കെടുക്കുന്നതെന്നായിരുന്നു തരൂരിന്റെ വിശദീകരം. അതേസമയം ശശി തരൂരിനെതിരെയും യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റിനെതിരെയും അച്ചടക്കലംഘനത്തിന് പരാതി നൽകാനുള്ള നീക്കത്തിലാണ് ഒരു വിഭാഗം നേതാക്കൾ. കെ.പി.സി.സിയിലെ ഒരു വിഭാഗത്തിെൻറ പിന്തുണയും ഇതിനുപിന്നിലുണ്ട്.
ശശി തരൂരിന്റെ പരിപാടിക്ക് പിന്തുണയുമായി പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്റ് മോഹൻ രാജുമെത്തി. പത്തനംതിട്ട ഡി.സി.സി എതിർപ്പ് അറിയിച്ചതിന് പിന്നാലെയായിരുന്നു മോഹൻരാജിന്റെ കൂടിക്കാഴ്ച. ആന്റോ ആന്റണി എംപിയും തരൂരുമായി വേദി പങ്കിട്ടു. നേതൃത്വത്തിലെ ചിലരുടെ അമർഷം പ്രവർത്തകരിൽ ആവേശം നൽകുന്നതായാണ് സ്വീകരണവേദിയിൽ ജനപങ്കാളിത്തം നൽകുന്ന സൂചനയെന്നാണ് തരൂർ അനുകൂലികളുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.