തരൂര്‍ ലോകമറിയപ്പെടുന്ന നേതാവ് -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ: കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശശി തരൂര്‍ എം.പിയെ പുകഴ്ത്തി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍. തരൂര്‍ അറിയപ്പെടുന്ന ചിന്തകനും വാഗ്മിയും എഴുത്തുകാരനും രാഷ്ട്രീയ തന്ത്രജ്ഞനും ലോകമറിയപ്പെടുന്ന നേതാവുമാണെന്നും ജയരാജൻ പറഞ്ഞു.
കേരളത്തിൽ നടക്കുന്ന വ്യവസായ മുന്നേറ്റത്തെ പുകഴ്ത്തി യാഥാർഥ്യം വിളിച്ചുപറഞ്ഞതിന് തരൂരിനെ കോൺഗ്രസിലെ ചില എതിർ ഗ്രൂപ്പുകാർ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. കോൺഗ്രസിലെ ക്വാളിറ്റിയുള്ള നേതാവാണ് തരൂർ. അതിനാലാണ് പറഞ്ഞ അഭിപ്രായത്തിൽതന്നെ അദ്ദേഹം ഉറച്ചുനിൽക്കുന്നതെന്നും ഇ.പി. ജയരാജൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക് പറഞ്ഞു. ഇത്രയും കാലം തരൂർ കോൺഗ്രസിൽ തുടർന്നത് അത്ഭുതമാണ്. തരൂർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെ. കോൺഗ്രസിൽനിന്ന് പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.