വിഴിഞ്ഞം: വികസനത്തിനൊപ്പം ജനതാൽപര്യവും സംരക്ഷിക്കണമെന്ന് ശശി തരൂർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ശരിയല്ലെന്ന് ശശി തരൂര്‍ എം.പി. വികസനത്തിനൊപ്പം ജനങ്ങളുടെ താല്‍പര്യവും സംരക്ഷിക്കണം. സര്‍ക്കാര്‍ സമരക്കാരെ കേള്‍ക്കുകയും അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന് മാത്രമേ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
വിഴിഞ്ഞം തുറമുഖ സമരം കൂടുതൽ ശക്തമാകുകയാണ്. ഇന്ന് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് സമരക്കാര്‍ അതീവ സുരക്ഷാമേഖലയിലേക്ക് ഇരച്ചുകയറിയിരുന്നു. തുറമുഖ നിർമാണ പ്രദേശത്ത് സമരക്കാർ കൊടികുത്തി.
സ്ത്രീകളടക്കമുള്ള നിരവധി പേരാണ് സമരത്തിന്‍റെ നാലാം ദിവസം തുറമുഖ കവാടത്തിനടുത്തേക്ക് പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്നതിനേക്കാള്‍ രൂക്ഷമായ പ്രതിഷേധത്തിനാണ് ഇന്ന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.