പാലക്കാടൻ പുത്തരിയുണ്ട് തറവാട്ടിൽ ശശി തരൂരിന്റെ ഒാണാഘോഷം
text_fieldsകൊല്ലങ്കോട്: എലവഞ്ചേരി മുണ്ടാരത്ത് തറവാട്ടിൽ ഓണമുണ്ണാൻ ഇത്തവണ ശശി തരൂരുമുണ്ട്. ഓണപുത്തരി ഊണിനു മുമ്പുള്ള പൂജക്ക് നേതൃത്വം നൽകുേമ്പാൾ തറവാട്ടിൽ ആഘോഷം ഉച്ചസ്ഥായിയിലെത്തി. ഏഴുവർഷം മുമ്പ് ഉത്രാട ദിവസത്തിലാണ് സുനന്ദ പുഷ്ക്കറിെൻറയും ശശി തരൂരിെൻറയും വിവാഹം ഈ തറവാട്ടിൽ നടന്നത്. അതിനുശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് ഉത്രാടത്തിന് ഓണമുണ്ണാൻ ശശി തരൂർ തറവാട്ടു വീട്ടിലെത്തിയത്.
കുഞ്ഞുനാളിലെ ഓണവും ഓണക്കളികളും ഒന്നിച്ചുനടന്ന വഴികളും ഓർക്കാൻ അമ്മ ലില്ലി തരൂരിനൊപ്പമാണ് തറവാട്ടിലെത്തിയത്. കുടുംബസമേതം പാടശേഖരത്തിൽ കതിരുകൊയ്യാൻ തരൂരിനൊപ്പം 62ലധികം കുടുംബാംഗങ്ങളും എത്തി. തരൂർ എത്തുമെന്നറിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലുള്ള അമ്മാവൻമാരും അവരുടെ കുടുംബാംഗങ്ങളും വ്യാഴാഴ്ച വൈകീട്ടുതന്നെ തവാട്ടിലെത്തിയിരുന്നു. കൊയ്തെടുത്ത പുത്തൻ നെല്ല് അരച്ച ശേഷം അരിമാവിൽ മുണ്ടാരത്ത് തറവാട്ടിലെ മുതിർന്നവർ മുതൽ ചെറുമക്കൾ വരെയുള്ളവരുടെ പേരുകൾ വീടിെൻറ വരാന്തയിൽ എഴുതി ചേർത്തതിന് ശേഷമാണ് പൂജയും ഇല്ലംനിറയും വല്ലംനിറയും നടത്തിയത്.
തുടർന്ന് പുത്തരി ഊണിനുള്ള പൂജക്ക് ശരി തരൂർ നേതൃത്വം നൽകി. ആദ്യമായാണ് അദ്ദേഹം ഈ പൂജക്ക് നേതൃത്വം നൽകുന്നത്. വലിയ സന്തോഷമായെന്ന് അമ്മാവനായ മുകുന്ദനുണ്ണി പറഞ്ഞു. തരൂരിെൻറ അമ്മ ലില്ലി തരൂരിെൻറ സഹോദരങ്ങളായ ബാനുമതി, രേണുക, നാരായണനുണ്ണി, ഗോപനുണ്ണി, ശോഭന ശശികുമാർ, മുകുന്ദനുണ്ണി എന്നിവരും അവരുടെ മക്കളും ചെറുമക്കളും ഒരുമിച്ചിരുന്ന് പുത്തരി ഉണ്ടു. ഇളയമ്മ ഭാനുമതി പുത്തരി വിളമ്പി. ശേഷം തറവാട് മുറ്റത്ത് കുടുംബ തിരുവാതിരക്കളിയും പാട്ടുമെല്ലാമായി ഉത്രാടദിനം ഉത്സവമായി. പാടവരമ്പത്ത് നടക്കാനും ഉൗഞ്ഞാലിലാടാനും സമയം കണ്ടെത്തിയ തരൂർ അയൽപക്കക്കാരുമായി സൗഹൃദം പങ്കുവെക്കാനും ഓണാശംസ കൈമാറാനും മറന്നില്ല.
സുനന്ദ പുഷ്കറിെൻറ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചത് ഓണം നാളിൽ ഓർക്കുന്നില്ലെന്ന് പറഞ്ഞ ശശി തരൂർ ദേശീയ തലത്തിൽ ശേഷിക്കുന്ന ദിവസങ്ങളിൽ കേന്ദ്രനയങ്ങൾക്കെതിരെയുള്ള സമരങ്ങൾക്ക് ഏവരും ഒന്നിക്കണമെന്ന ആഗ്രഹമാണുള്ളതെന്ന് പറഞ്ഞു. ഓണം കഴിഞ്ഞതിന് ശേഷം തരൂരും അമ്മയും ഇവിടെനിന്ന് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.