തൻെറ ട്വീറ്റിനെ മോദി സ്തുതിയായി വളച്ചൊടിക്കപ്പെട്ടു- തരൂർ
text_fieldsന്യൂഡൽഹി: മോദിയുടെ ശക്തനായ വിമർശകനാണ്, മറിച്ച് സ്തുതിപാഠകനല്ല താനെന്ന് തിരുവനന്തപുരം എം.പി ശശി തരൂർ. ഭരണ ഘടനാ തത്വങ്ങൾ, എല്ലാവരെയും ഉൾച്ചേർക്കുന്ന മൂല്യങ്ങൾ എന്നിവക്കു വേണ്ടിയുള്ള നിലപാടാണ് തന്നെ മൂന്നു വട്ടം തെര ഞ്ഞെടുപ്പിൽ ജയിപ്പിച്ചത്. ക്രിയാത്മക വിമർശനമെന്ന കാഴ്ചപ്പാടിനോട് യോജിക്കുന്നില്ലെങ്കിൽ പോലും തെൻ റ സമീപനം കോൺഗ്രസ് സഹപ്രവർത്തകർ മാനിക്കണമെന്ന് തരൂർ പറഞ്ഞു.
മോദിപ്രശംസക്ക് പാർട്ടി നേതാക്കളിൽ നിന ്ന് കടുത്ത വിമർശനവും അച്ചടക്ക നടപടി മുന്നറിയിപ്പും നേരിടുന്നതിനിടയിലാണ് തരൂരിെൻറ വിശദീകരണം. ട്വിറ്റർ സന ്ദേശത്തിെൻറ പേരിലാണ് ഇക്കാലത്ത് വിവാദം തുടങ്ങുന്നതെന്ന് തരൂർ പറഞ്ഞു. തെൻറ പരാമർശം മോദി സ്തുതിയായി വളച്ചൊടിക്കപ്പെടുകയാണ് ഉണ്ടായത്. എവിടെയാണ് താൻ മോദിയെ സ്തുതിച്ചതെന്നു ചോദിച്ചാൽ ആർക്കും വ്യക്തമായ ഉത്തരമില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പൈശാചികമായി വിമർശിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പുരോഗമന ചിന്താഗതിക്കാരനും പാർട്ടി വിധേയത്വത്തിെൻറ വ്യക്തമായ പാരമ്പര്യവുമുള്ള ജയ്റാം രമേശ് പറഞ്ഞതിലാണ് തുടക്കം. എത്രയോ കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി കോടതിയിൽ വാദിക്കുന്ന അഭിഷേക് സിങ്വിയും അതിനെ ന്യായീകരിച്ചു. ഇതേക്കുറിച്ച് അഭിപ്രായം ചോദിച്ചേപ്പാൾ നിലപാട് വ്യക്തമാക്കുകയാണ് താൻ ചെയ്തത്.
മോദി നല്ലതു ചെയ്യുേമ്പാൾ പ്രശംസിക്കുകയാണ് തെറ്റു ചെയ്യുേമ്പാൾ നമ്മൾ നടത്തുന്ന വിമർശനത്തിെൻറ വിശ്വാസ്യത കൂട്ടുക എന്നാണ് താൻ പറഞ്ഞത്. കേരളത്തിലാണ് പ്രധാനമായും അതിനോട് പ്രതിഷേധം ഉയർന്നത്. ഇടക്കാല പാർട്ടി പ്രസിഡൻറ് സോണിയ ഗാന്ധിക്ക് ഒരാൾ കത്തയച്ചു. പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേരാൻ മറ്റൊരാൾ പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ കോൺഗ്രസിൽ തിരിച്ചെത്തിയിട്ട് കഷ്ടിച്ച് എട്ടുവർഷമേ ആയിട്ടുള്ളൂ എന്നത് വിരോധാഭാസം.
കൈയടിക്കാൻ തക്കതൊന്നും മോദി ചെയ്തിട്ടില്ലാത്തതിനാൽ തരൂർ അങ്ങനെയൊന്നും പറയാൻ പാടില്ലെന്നാണ് വിമർശകരുടെ കാഴ്ചപ്പാട്. മോദി ചെയ്യുന്നതെന്തും വിമർശിക്കെപ്പടണമെന്നാണ് അവരുടെ പക്ഷം. മോദിക്ക് പൈശാചിക മുഖം നൽകരുതെന്ന പ്രയോഗം തെൻറയല്ല. മോദിക്കെതിരെ നടത്തിയ പരാമർശത്തിെൻറ പേരിൽ ബി.ജെ.പിക്കാർ തനിക്കെതിരെ രണ്ടു കേസ് ഇതിനകം കൊടുത്തു കഴിഞ്ഞിട്ടുണ്ട്. തന്നെ പൈശാചികമായി കാണുന്ന കോൺഗ്രസിലെ വിമർശകർ അത് ആദരവിെൻറ ചിഹ്നമായി കണക്കിലെടുക്കണം.
പാർലമെൻറിലും പുറത്തും കോൺഗ്രസിെൻറ മൂല്യങ്ങൾക്കു വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനക്കും ബി.ജെ.പി ഏൽപിക്കുന്ന പരിക്കിനെക്കുറിച്ച് എത്രയോ തവണ താൻ പറഞ്ഞു കഴിഞ്ഞതാണെന്ന് തരൂർ കൂട്ടിച്ചേർത്തു.
ദേശീയ തൽപര്യത്തിന് വേണ്ടിയാണ് കോൺഗ്രസ് നിലനിൽക്കുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. ആ താൽപര്യങ്ങൾ മോദിയേക്കാൾ, കോൺഗ്രസിെൻറ കരങ്ങളിൽ ഭദ്രമാണെന്ന് കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. കോൺഗ്രസിെൻറ നിലപാട് മോദി സ്വീകരിക്കുന്നുവെങ്കിൽ യോജിക്കണം. ഇല്ലെങ്കിൽ ശക്തമായി എതിർക്കണം. തെറ്റായ നയങ്ങളും ഭരണത്തിലെ വീഴ്ചകളും ചൂണ്ടിക്കാട്ടണം. അതാണ് ക്രിയാത്മക പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് ചെയ്യേണ്ടത് ^തരൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.