Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേമത്ത് കെ. മുരളീധരൻ...

നേമത്ത് കെ. മുരളീധരൻ ജയിക്കും, മന്ത്രിയാകുമെന്ന് ശശി തരൂർ

text_fields
bookmark_border
shashi tharoor
cancel

കോഴിക്കോട്: യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കെ. മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എം.പി. കേരളത്തിൽ ബി.ജെ.പി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12 ദിവസം യു.ഡി.എഫ് പ്രവർത്തകർക്ക് നിർണായകമാണെന്നും തരൂർ വ്യക്തമാക്കി.

മുരളീധരന്‍റെ വ്യക്തിത്വവും പ്രവർത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്‍റെ സ്ഥാനാർഥിത്വം ബി.ജെ.പിക്കുള്ള സന്ദേശമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

നേമം ബി.ജെ.പിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യു.ഡി.എഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലേറുമെന്നും ശശി തരൂർ മീഡിയവണിനോട് വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi TharoorK Muraleedharanassembly election 2021Nemam seat
News Summary - Shashi Tharoor says K. Muraleedharan will win in Nemam and become a minister
Next Story