കുരങ്ങ് മടിയിൽ കയറിയ അനുഭവം പറഞ്ഞ് ശശി തരൂർ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരും ഒരു കുരങ്ങനും ഒന്നിച്ചിരിക്കുന്ന ചിത്രവും കുറിപ്പും എക്സിലടക്കം വൈറലാകുന്നു. രാവിലെ പത്രവായനക്കിടെയാണ് കുരുങ്ങ് എത്തി ചാടിക്കയറി മടിയിലിരുന്നതെന്നും കെട്ടിപ്പിടിച്ച് തലചായ്ച്ച് കിടന്നുറങ്ങിയെന്നും കുറിപ്പിൽ പറയുന്നു.
ശശി തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
"ഒരു മങ്കി ബാത്ത്"
ന്ന് അസാധാരണമായ ഒരു അനുഭവം ഉണ്ടായി. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് പ്രഭാത പത്രങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞു എന്‍റെ അടുത്തേക്ക് വന്ന് എന്‍റെ മടിയിൽ ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ ആർത്തിയോടെ തിന്നു, എന്നെ കെട്ടിപ്പിടിച്ച് നെഞ്ചിൽ തല ചായ്ച്ചു കിടന്നുറങ്ങി. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങി, അവൻ ചാടി എണീറ്റു എങ്ങോട്ടോ ഓടിപ്പോയി.
മറ്റൊരു കിഷ്കിന്ധാ കാണ്ഡം തുടങ്ങുകയാണോ എന്നിങ്ങനെ തുടങ്ങി, ശശി തരൂരിന്‍റെ സമൂഹമാധ്യമങ്ങളിലെ ചിത്ര സഹിതമുള്ള കുറിപ്പിനു താഴെ നിരവധി പേർ രസകരമായ കമന്‍റുകൾ എഴുതിയിട്ടുണ്ട്. ഈ കുരുങ്ങൻ കാണിച്ച സ്നേഹം പോലും താങ്കളുടെ നേതാക്കൾ താങ്കളോട് കാണിക്കുന്നില്ലല്ലോ സാറേ എന്ന് വിമർശിക്കുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.