യുവാക്കളും വിദ്യാർഥികളുമായി ചർച്ച; യു.ഡി.എഫ് പ്രകടനപത്രികക്കായി തരൂർ ഇറങ്ങുന്നു
text_fieldsതിരുവനന്തപുരം: യു.ഡി.എഫ് പ്രകടനപത്രികയിൽ ഉൾപ്പെടുേത്തണ്ട വിഷയങ്ങൾ സംബന്ധിച്ച് വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്താൻ ശശി തരൂരിനെ നിയോഗിക്കാൻ ഉമ്മൻ ചാണ്ടി അധ്യക്ഷനായ തെരഞ്ഞെടുപ്പ് മേല്‍നോട്ടസമിതി യോഗം തീരുമാനിച്ചു. ജില്ലതലത്തിലും മേല്‍നോട്ടസമിതി രൂപവത്കരിക്കും.
ജനവികാരം പ്രതിഫലിപ്പിക്കുന്ന പ്രകടനപത്രികയാണ് ലക്ഷ്യമെന്നും യുവാക്കൾ, വിദ്യാർഥികൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി തരൂർ വരുംദിവസങ്ങളിൽ ചർച്ച നടത്തുമെന്നും വാർത്തസമ്മേളനത്തിൽ ഉമ്മൻ ചാണ്ടി അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ തരൂർ പെങ്കടുക്കുന്ന യോഗങ്ങൾ നടക്കും. പ്രതിപക്ഷനേതാവ് നയിക്കുന്ന യു.ഡി.എഫിെൻറ 'െഎശ്വര്യ കേരള യാത്ര' വിജയിപ്പിക്കാൻ ഒാരോ ലോക്സഭ മണ്ഡലത്തിലും അതത് എം.പിമാർക്ക് ചുമതല നൽകും. യു.ഡി.എഫിന് എം.പിമാർ ഇല്ലാത്ത കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കും ആലപ്പുഴയിൽ കെ.സി. വേണുഗോപാലിനും ആയിരിക്കും ചുമതല. രാഹുൽ ഗാന്ധിയുടെ വയനാട് മണ്ഡല ചുമതലയും വേണുഗോപാലിനാണ്.
ഒരു അന്വേഷണത്തെയും ഭയക്കുന്നിെല്ലന്ന് വിഴിഞ്ഞം തുറമുഖ കരാർ സംബന്ധിച്ച വിജിലൻസ് അന്വേഷണ നീക്കത്തോട് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. 3000 കോടിയുടെ പദ്ധതിയിൽ 6000 കോടിയുടെ അഴിമതി നടെന്നന്ന് കരാറിന് മുമ്പ് തന്നെ സി.പി.എം ആരോപിച്ചു. ക്രമക്കേട് ബോധ്യെപ്പട്ടാൽ തുറമുഖനിർമാണത്തിെൻറ 30 ശതമാനം പൂർത്തീകരിക്കും മുമ്പ് പിന്മാറാൻ വ്യവസ്ഥയുണ്ടായിരുന്നിട്ടും അഞ്ചുവർഷം ഭരിച്ച ഇടതുസർക്കാർ തയാറായില്ല. കുഴപ്പമില്ലെന്ന് ബോധ്യമുള്ളതിനാലാണിത്.
സീറ്റ് വിഭജനത്തിന് ഘടകകക്ഷികളുമായി പരസ്യചർച്ച ഉണ്ടാവിെല്ലന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അനൗപചാരിക ചർച്ച തുടങ്ങിയിട്ടുണ്ട്. ചർച്ച പൂർത്തിയാകുേമ്പാൾ മാധ്യമങ്ങളെ അറിയിക്കും.
മണ്ഡലത്തിൽ മുൻ നിശ്ചയിച്ച ഒൗദ്യോഗിക പരിപാടികൾ ഉണ്ടായിരുന്നതിനാൽ കെ. മുരളീധരൻ എം.പിയും ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുന്ന വി.എം. സുധീരനും ഒഴികെ എട്ട് അംഗങ്ങളും അശോക് െഗഹ്ലോട്ടിെൻറ നേതൃത്വത്തിലുള്ള മൂന്നംഗ ഹൈകമാൻഡ് നിരീക്ഷകസംഘവും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.