കോൺഗ്രസ് ഫലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും; അരലക്ഷത്തിലേറെ പേർ സംബന്ധിക്കും
text_fieldsകോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ റാലിയിൽ ശശി തരൂർ പങ്കെടുക്കും. കെപിസിസി പ്രസിഡൻറ് കെ. സുധാകരൻ ശശി തരൂരിനെ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുകയാണ്. നിർബന്ധമായും പങ്കെടുക്കണമെന്ന് നിർദേശം. ഈ സാഹചര്യത്തിൽ നാളെ വൈകിട്ടോടെ കോഴിക്കോട് എത്തുമെന്നും പരിപാടിയിൽ പങ്കെടുക്കുമെന്നുമാണറിയുന്നത്. റാലിയിൽ തരൂർ പങ്കെടുക്കിലല്ലെന്ന വാർത്തകൾ വന്നിരുന്നു.
നേരത്തെ ഡിസിസി പുറത്ത് വിട്ട വാർത്ത കുറിപ്പിൽ തരൂരിെൻറ പേര് ഉണ്ടായിരുന്നില്ല. പാർട്ടി ക്ഷണിച്ചാൽ വരും എന്നായിരുന്നു ശശി തരൂരിൻ്റെ മുൻ നിലപാട്. ലീഗിന്റെ റാലിയിൽ ശശിതരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ പങ്കെടുക്കുമോയെന്ന ചർച്ച ഉയർന്നത്. ഇതിനിടെ, കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യറാലി കോഴിക്കോട് കടപ്പുറത്ത് ഫ്രീഡം സ്ക്വയറിൽതന്നെ നടത്തുമെന്ന് സ്വാഗതസംഘം ചെയർമാനും എം.പിയുമായ എം.കെ. രാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
റാലി ഫ്രീഡം സ്ക്വയറിൽതന്നെ നടത്തുന്നതിനുള്ള കലക്ടറുടെ അനുമതി ലഭിച്ചു. ഇത് കോൺഗ്രസിന്റെ വിജയമാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ പറഞ്ഞു. റാലിയിൽ അരലക്ഷത്തിലധികം പേർ പങ്കെടുക്കും. ജില്ലയിലെ കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കം കൂടിയായ ഈ റാലി, സമീപകാല കേരളം കണ്ട ഏറ്റവും വലിയ റാലിയായിരിക്കുമെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു.
23ന് വൈകീട്ട് നാല് മണിക്ക് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് അധ്യക്ഷൻ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഫലസ്തീൻ ഐക്യദാർഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.സാമൂഹിക- സാംസ്കാരിക- മതരംഗത്തെ പ്രമുഖരും സംബന്ധിക്കും. നവകേരള സദസ്സിന്റെ പശ്ചാത്തലത്തിൽ കടപ്പുറത്തെ വേദിക്ക് കലക്ടർ അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.