രാഷ്ട്രീയത്തിൽ മര്യാദ അപൂർവം -നിർമല സീതാരാമൻെറ സന്ദർശനത്തെ കുറിച്ച് തരൂർ
text_fieldsതിരുവനന്തപുരം: തുലാഭാരത്തിനിടെ തട്ട് പൊട്ടി വീണ് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കോൺഗ്രസ് സ്ഥാനാർ ഥി ശശി തരൂരിനെ കാണാൻ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ശശി തര ൂരിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തുള്ള നിർമല സീതാരാമൻ ആശുപത്രിയിലെത്തി തരൂരിൻെറ ആരോഗ്യ വിവരങ്ങൾ ആരായുകയായിരുന്നു. രാഷ്ട്രീയത്തിൽ മര്യാദ അപൂർവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർമല സീതാരാമൻ സന്ദർശിക്കാനെത്തിയ വിവരം തരൂർ വെളിെപ്പടുത്തിയത്.
Touched by the gesture of @nsitharaman, who dropped by today morning to visit me in the hospital, amid her hectic electioneering in Kerala. Civility is a rare virtue in Indian politics - great to see her practice it by example! pic.twitter.com/XqbLf1iCR5
— Shashi Tharoor (@ShashiTharoor) April 16, 2019
കേരളത്തിലെ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇന്ന് രാവിലെ എന്നെ സന്ദർശിച്ച നിർമല സീതാരാമൻെറ പ്രവൃത്തി ഹൃദയത്തിൽ തൊട്ടു. ഇന്ത്യൻ രാഷ്്ട്രീയത്തിൽ മര്യാദ എന്നത് അപൂർവമായ മിഥ്യയാണ്. മാതൃകയാക്കാവുന്നതാണ് അവരുടെ പ്രവൃത്തി - തരൂർ ട്വീറ്റ് ചെയ്തു. നിർമല സീതാരാമൻ ചിരിച്ചുകൊണ്ട് കൈകൊടുക്കുന്ന ചിത്രവും തരൂർ ട്വീറ്റ് ചെയ്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങുന്നതിന് മുമ്പ് തുലാഭാര വഴിപാട് നടത്തുന്നതിനിടെയാണ് തരൂരിന് അപകടം പറ്റിയത്. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിൽ ക്ഷേത്രത്തിൽ വെച്ചായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെ തട്ട്പൊട്ടി വീഴുകയായിരുന്നു. തരൂരിൻെറ തലക്ക് എട്ട് സ്റ്റിച്ചുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.