‘ശതം സമർപ്പയാമി’യെന്ന് നേതാക്കൾ; കാശില്ലെന്ന് സോഷ്യൽ മീഡിയ
text_fieldsകോഴിക്കോട്: ശബരിമല വിഷയത്തിൽ സംഘ്പരിവാർ ഹർത്താലിൽ അക്രമം നടത്തിയതിന് ജയില ിലായ പ്രവർത്തകരെ പുറത്തെത്തിക്കാൻ ‘ശതം സമർപ്പയാമി’ കാമ്പയിനുമായി നേതാക്കൾ. എന് നാൽ, അക്രമം കാണിച്ചവർക്ക് പണമില്ലെന്ന് പറഞ്ഞ് നേതാക്കളുടെ ആഹ്വനത്തെ ട്രോളി സമൂഹമ ാധ്യമങ്ങൾ. ഫേസ്ബുക് പോസ്റ്റിലൂടെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻറ് കെ.പി. ശശികല യാണ് ‘ശതം സമർപ്പയാമി’ ആഹ്വാനവുമായി ആദ്യം രംഗത്തുവന്നത്.
പിടിയിലായവരെ പുറത്തെത്തിക്കാനും കുടുംബത്തെ സഹായിക്കാനും ചുരുങ്ങിയത് 100 രൂപ ഓരോരുത്തരം നൽകണമെന്നും പണം നൽകിയതിെൻറ സ്ക്രീൻ ഷോട്ട് ഫേസ്ബുക്കിലിട്ട് വൈറലാക്കണമെന്നും ആവശ്യപ്പെട്ടാണ് ശശികല ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘കോടതിവിധിയിൽ എന്തുചെയ്യണമെന്ന് അറിയാതെനിന്ന ഭക്തര്ക്കുവേണ്ടി പോരാടിയ സമരഭടന്മാർക്കായി പണം സംഭാവന ചെയ്യണ’മെന്നും അഭ്യർഥനയുണ്ട്. പണം നൽകേണ്ട ബാങ്ക് അക്കൗണ്ടിെൻറ വിശദവിവരങ്ങളും പറയുന്നു.
ആഹ്വാനം വന്നതുമുതൽ സോഷ്യൽ മീഡിയ ഫീഡുകളും ‘ശതം സമർപ്പയാമി’ ട്രോളുകളുംകൊണ്ട് നിറഞ്ഞു. അക്രമത്തിന് നേതൃത്വം നൽകിയവർക്ക് ശതമല്ല, ചില്ലിക്കാശ് പോലും തരില്ലെന്ന് പറയുന്ന പോസ്റ്റുകൾ മുതൽ, പ്രളയത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകരുതെന്ന് ആഹ്വാനം ചെയ്തതിെൻറ ശാപമാണെന്ന ട്രോൾ വരെയുണ്ട്.
പ്രധാനമന്ത്രി കള്ളപ്പണം പിടിച്ചാൽ അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞ 15 ലക്ഷത്തിൽനിന്ന് എെൻറ വകയുള്ള 100 രൂപ എടുക്കാൻ പറഞ്ഞുള്ള പരിഹാസത്തിനും കുറവില്ല. പണം നൽകാൻ പറഞ്ഞ് തെറ്റായ അക്കൗണ്ട് നമ്പറുമായി ചില വ്യാജ പോസ്റ്റുകൾ കറങ്ങിനടക്കുന്നുണ്ടെന്നും അതിൽ വീഴരുതെന്നും മുന്നറിയിപ്പുമായി കെ. സുരേന്ദ്രനും രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.