തന്‍റെ ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷം വാട്‌സ്ആപ്പ് ചെയ്തയാളെ വരെ ചോദ്യം ചെയ്തില്ല -ഷീല സണ്ണി
text_fieldsതൃശൂര്‍: വ്യാജ മയക്കുമരുന്ന് കേസിൽപ്പെടുത്തി തന്നെ ജയിലിലടച്ച കേസിൽ സംശയിക്കുന്നവരെ ചോദ്യം ചെയ്യാൻ എക്‌സൈസ് ഉദ്യോഗസ്ഥർ തയാറാവുന്നില്ലെന്ന് ബ്യൂട്ടി പാർലർ ഉടമയായിരുന്ന ഷീല സണ്ണി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അവര്‍ക്ക് നോട്ടീസ് നല്‍കി കാത്തിരിക്കുക മാത്രമാണ് ചെയ്യുന്നത്. തന്‍റെ ബാഗില്‍ മയക്കുമരുന്ന് ഒളിപ്പിച്ച ശേഷം അതിന്‍റെ ചിത്രം വാട്‌സ്ആപ്പ് വഴി എക്‌സൈസ് ഉദ്യോഗസ്ഥന് അയച്ചെന്നാണ് പറഞ്ഞത്. ഈ ചിത്രം അയച്ചുകൊടുത്ത നമ്പറില്‍ വിളിച്ച് കാര്യങ്ങള്‍ ചോദിക്കാന്‍ തയാറായിട്ടില്ല.
ബന്ധു കൂടിയായ യുവതി വീട്ടില്‍ വന്നപ്പോള്‍ തന്‍റെ സ്കൂട്ടര്‍ കൊണ്ടുപോയിരുന്നു. ആ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും നടപടിയില്ല. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംശയമുണ്ടെന്നും ഷീല പറഞ്ഞു. ജയിലില്‍ കിടന്നപ്പോള്‍ തന്നെ സഹായിക്കാന്‍ ഭര്‍ത്താവും മകനുമാണ് ഇടപെട്ടത്. ബംഗളൂരുവില്‍നിന്ന് എത്തിയ ബന്ധു കൂടിയായ യുവതിയെ ചോദ്യം ചെയ്താല്‍ സത്യാവസ്ഥ പുറത്ത് വരുമെന്നും ഷീല പറഞ്ഞു.
ഷീല സണ്ണിയെ ജയിലിലാക്കിയ സംഭവത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ സര്‍വിസില്‍നിന്ന് പുറത്താക്കണമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് കേരള ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും നിവേദനം നല്‍കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് ലൈല റഹീം പറഞ്ഞു. നഷ്ടപ്പെട്ട പാര്‍ലറിന് പകരം മറ്റൊന്ന് സ്ഥാപിക്കാന്‍ മലപ്പുറം സ്വദേശിയുടെ വാഗ്ദാനം ഉള്ളതിനാൽ ഷീലക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അവർ പറഞ്ഞു. ഭാരവാഹികളായ ജസീന പാണ്ടികശാല, ബീന ദാസ്, ജയലക്ഷ്മി നാരായണന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.