ഷീന ഷുക്കൂറിന്റെ ഗവേഷണ പ്രബന്ധത്തിനെതിരെ കോപ്പിയടി ആരോപണം; പരാതിയുമായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ
text_fieldsതിരുവനന്തപുരം: എം.ജി സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറും കണ്ണൂർ സർവകലാശാല നിയമപഠന വകുപ്പ് മേധാവിയുമായ ഡോ. ഷീന ഷുക്കൂറിന്റെ പിഎച്ച്.ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആരോപിച്ചു. 1969ൽ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ ആമുഖത്തോടെ മദ്രാസ് സർവകലാശാലയിലെ കെ. ശ്രീധര വാര്യർ പ്രസിദ്ധീകരിച്ച ‘മരുമക്കത്തായം-അലൈഡ് സിസ്റ്റം ഓഫ് ലോ’ ഗ്രന്ഥത്തിലെ ചില ഭാഗങ്ങൾ ഷീന ഷുക്കൂറിന്‍റെ പ്രബന്ധത്തിന്റെ നാലാം ചാപ്റ്ററിൽ അതേപടി പകർത്തിയതായാണ് ആരോപണം.
ഷീന ഷുക്കൂറിന്റെ പ്രബന്ധം വിദഗ്ധസമിതിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഷീനയെ നിയമവകുപ്പ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നാവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല വി.സിക്കും നിവേദനം നൽകി. യു.ജി.സി ചട്ടപ്രകാരമല്ല ഷീന ഗവേഷണം പൂർത്തിയാക്കിയതെന്നും കത്തിൽ പറയുന്നു.
എന്നാൽ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഡോ. ഷീന ഷുക്കൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.