Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘അമ്മത്താരാട്ടി’ലുണ്ട്...

‘അമ്മത്താരാട്ടി’ലുണ്ട് ​ഷെഫീഖ്​; നിഴലായി രാഗിണിയമ്മയും

text_fields
bookmark_border
shefeek
cancel
camera_alt

തൊ​ടു​പു​ഴ അ​ൽ-​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ‘അ​മ്മ​ത്താ​രാ​ട്ട്’​ എ​ന്ന മു​റി​യി​ൽ ഷെ​ഫീ​ഖും രാ​ഗി​ണി​യും

തൊ​ടു​പു​ഴ: ത​ണ​ലാ​കേ​ണ്ട​വ​രു​ടെ കൈ​ക​ളി​ൽ​നി​ന്നേ​റ്റ​​ ക്രൂ​ര മ​ർ​ദ​ന​ത്താ​ൽ ഒ​ന്നെ​ഴു​ന്നേ​ൽ​ക്കാ​ൻ​​പോ​ലു​മാ​വാ​തെ ഷെ​ഫീ​ഖ്​ ഇ​ന്നും ജീ​വി​ത​ത്തോ​ട്​ പോ​രാ​ടു​ക​യാ​ണ്. താ​ൻ ക​ട​ന്നു​വ​ന്ന വേ​ദ​ന​യു​ടെ രാ​പ്പ​ക​ലു​ക​ളെ​ക്കു​റി​​​ച്ചോ ത​ന്നെ ഈ ​ഗ​തി​യി​ലാ​ക്കി​യ​വ​ർ​ക്ക്​ കോ​ട​തി ന​ൽ​കി​യ ശി​ക്ഷ​​യെ​ക്കു​റി​ച്ചോ തി​രി​ച്ച​റി​യാ​ൻ അ​വ​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക്​ ഇ​ന്ന്​ ആ​വ​തി​ല്ല. ഇ​തൊ​ന്നും അ​റി​യി​ക്കാ​തെ പെ​റ്റ​മ്മ​യാ​യി സ്നേ​ഹം പ​ക​ർ​ന്ന് അ​വ​ന്‍റെ രാ​ഗി​ണി​യ​മ്മ ഇ​പ്പോ​ഴും കൂ​ട്ടാ​യി ‘അ​മ്മ​ത്താ​രാ​ട്ടി’​ലു​ണ്ട്​.

പ്ര​തി​ക​ളാ​യ ഷെ​ഫീ​ഖി​ന്‍റെ പി​താ​വും ര​ണ്ടാ​ന​മ്മ​ക്കു​മെ​തി​രെ പു​റ​​പ്പെ​ടു​വി​ച്ച​ വി​ധി ഒ​രു പൊ​ട്ടി​ക്ക​ര​ച്ചി​ലോ​ടെ​യാ​ണ്​ രാ​ഗി​ണി കേ​ട്ട​ത്. 2013 ജൂ​ലൈ 15ന് ​പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ട്ട​പ്പ​ന​യി​ലെ ആ​ശു​പ​​ത്രി​യി​ൽ ആ​റ​ര വ​യ​സ്സു​കാ​ര​നെ എ​ത്തി​ക്കു​മ്പോ​ൾ ജീ​വ​ന്‍റെ ചെ​റി​യൊ​രു തു​ടി​പ്പ് മാ​ത്ര​മാ​ണ് ആ ​ശ​രീ​ര​ത്തി​ൽ അ​വ​ശേ​ഷി​ച്ചി​രു​ന്ന​ത്. പൊ​ള്ള​ലി​ന്‍റെ​യും മു​റി​വു​ക​ളു​ടെ​യും പാ​ടു​ക​ളാ​യി​രു​ന്നു ശ​രീ​രം നി​റ​യെ.

പ​രി​ശോ​ധ​ന​യി​ൽ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ല​ക്ക്​ അ​ടി​യേ​റ്റ​താ​ണെ​ന്ന് മ​ന​സ്സി​ലാ​യി. കാ​ലു​ക​ൾ ഒ​ടി​ഞ്ഞു​തൂ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ഞ്ഞു​ഷെ​ഫീ​ഖ് നേ​രി​ട്ട ഞെ​ട്ടി​ക്കു​ന്ന പീ​ഡ​ന വി​വ​രം പു​റം​ലോ​ക​മ​റി​യു​ന്ന​ത്. ഷെ​ഫീ​ഖി​ന്‍റെ വേ​ദ​ന കേ​ര​ള​ക്ക​ര​യാ​കെ ഏ​റ്റെ​ടു​ത്തു. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ണ്ടാ​യി.

വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ഷെ​ഫീ​ഖി​നെ പ​രി​ച​രി​ക്കാ​നെ​ത്തി. ഒ​ടു​വി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഷെ​ഫീ​ഖ് ക​ണ്ണു​തു​റ​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ ചി​കി​ത്സ​ക്ക്​ വെ​ല്ലൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ ​സ​മ​യ​ത്താ​ണ് മ​രു​ന്നി​നൊ​പ്പം അ​മ്മ​യു​ടെ സ്നേ​ഹ​വും ക​രു​ത​ലു​മാ​യി രാ​ഗി​ണി എ​ത്തു​ന്ന​ത്.

ഇ​ടു​ക്കി​യി​ൽ അം​ഗ​ൻ​വാ​ടി ഹെ​ൽ​പ​റാ​യി​രു​ന്ന രാ​ഗി​ണി​യെ സാ​മൂ​ഹി​ക​ക്ഷേ​മ വ​കു​പ്പാ​ണ് ഷെ​ഫീ​ഖി​നെ പ​രി​പാ​ലി​ക്കാ​നാ​യി നി​യ​മി​ച്ച​ത്. അ​വി​വാ​ഹി​ത​യാ​യ രാ​ഗി​ണി മ​രു​ന്നി​നൊ​പ്പം സ്നേ​ഹ​വും ന​ൽ​കി അ​വ​നെ പ​തി​യെ പ​തി​യെ ജീ​വി​ത​ത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു. വേ​ദ​ന​ക​ൾ​ക്കൊ​ടു​വി​ൽ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് മ​ട​ങ്ങി​യെ​ങ്കി​ലും ഓ​ടി​ച്ചാ​ടി ന​ട​ക്കേ​ണ്ട ഈ ​പ്രാ​യ​ത്തി​ലും കി​ട​ക്ക​യി​ലും വീ​ൽ​ചെ​യ​റി​ലു​മാ​ണ് ഷെ​ഫീ​ഖ്​ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന​ത്.

17 വ​യ​സ്സി​ലെ​ത്തി നി​ൽ​ക്കു​മ്പോ​ഴും അ​വ​ന്‍റെ ബു​ദ്ധി​വ​ള​ർ​ച്ച ഒ​രു കു​ഞ്ഞി​​ന്‍റേ​തി​ന്​ സ​മാ​ന​മാ​ണ്. തൊ​ടു​പു​ഴ അ​ൽ-​അ​സ്ഹ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​ണ് സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഷെ​ഫീ​ഖി​നും രാ​ഗി​ണി​ക്കു​മാ​യി ‘അ​മ്മ​ത്താ​രാ​ട്ട്’ എ​ന്ന പേ​രി​ൽ ഒ​രു​മു​റി ത​ന്നെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് ഇ​രു​വ​രു​ടെ​യും ലോ​കം.

ത​ല​യി​ല​ട​ക്കം ഏ​റ്റ മു​റി​വു​ക​ൾ മൂ​ലം ഷെ​ഫീ​ഖി​ന്‍റെ ത​ല​ച്ചോ​റി​ന്‍റെ വ​ള​ർ​ച്ച വ​ള​രെ പി​ന്നി​ലാ​ണെ​ന്ന്​​ ​െഷ​ഫീ​ഖി​നെ പ​രി​ച​രി​ക്കു​ന്ന ഡോ. ​ഷി​യാ​സ്​ പ​റ​ഞ്ഞു. നേ​ര​ത്തേ, എ​ഴു​ന്നേ​ൽ​പി​ച്ചി​രു​ത്താ​ൻ ശ്ര​മി​ക്കുേ​മ്പാ​ൾ ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞ് പോ​കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ മാ​റ്റം വ​ന്നു. സം​സാ​രി​ക്കാ​നൊ​ക്കെ പ​ഠി​ച്ചു​വ​രു​ന്നു.

വാ​വാ​ച്ചി​യെ വി​ട്ട് താ​നെ​ങ്ങും പോ​കാ​റി​ല്ലെ​ന്ന്​​ രാ​ഗി​ണി പ​റ​ഞ്ഞു. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും കാ​ണാ​ൻ കോ​ലാ​ഹ​ല​മേ​ട്ടി​ലെ വീ​ട്ടി​ൽ പോ​കും. അ​തും വാ​വാ​ച്ചി​യെ​യും കൊ​ണ്ട്. ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ തി​രി​ച്ചും വ​രും. ഇ​ട​ക്ക് സ്കൂ​ളി​ലാ​ക്കി​യെ​ങ്കി​ലും ഏ​റെ​സ​മ​യം വീ​ൽ​ചെ​യ​റി​ലി​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മു​റി​യി​ൽ വ​ന്ന് അ​ധ്യാ​പ​ക​ർ ക്ലാ​സ് എ​ടു​ക്കു​ന്നു​ണ്ട്.

എ​ങ്ങി​നെ​യെ​ങ്കി​ലും ഷെ​ഫീ​ഖി​നെ എ​ഴു​ന്നേ​ൽ​പി​ച്ച് നി​ർ​ത്തി അ​വ​ന്‍റെ കാ​ര്യ​ങ്ങ​ൾ സ്വ​ന്ത​മാ​യി ചെ​യ്യു​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും രാ​ഗി​ണി പ​റ​ഞ്ഞു. ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​നോ​ട്​ ​ചേ​ർ​ന്ന്​ രാ​ഗി​ണി​ക്കും ഷെ​ഫീ​ഖി​നു​മാ​യി ഒ​രു​വീ​ട്​ നി​ർ​മി​ച്ച്​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​നി​ച്ച​തെ​ന്നും ഇ​നി​യു​ള്ള കാ​ല​വും ഇ​വ​രെ സം​ര​ക്ഷി​ക്കു​മെ​ന്നും ആ​ശു​പ​ത്രി എം.​ഡി അ​ഡ്വ. കെ.​എം. മി​ജാ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsShefeek
News Summary - Shefeek with the shadow of a mother
Next Story