പ്രതിഷേധങ്ങൾക്കിടെ ഷെഫീഖിെൻറ മൃതദേഹം ഖബറടക്കി
text_fieldsകാഞ്ഞിരപ്പള്ളി: റിമാൻഡിലിരിക്കെ മരിച്ച കാഞ്ഞിരപ്പള്ളി തൈപ്പറമ്പിൽ ഷെഫീഖിെൻറ മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധങ്ങൾക്കിടെ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. വൈകീട്ട് 6.30ഓടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ നായിഫ് ഫൈസി, എം.കെ. ഷെമീർ എന്നിവരുടെ നേതൃത്വത്തിൽ തടഞ്ഞു.
ദേശീയപാതയിൽ കുത്തിയിരുന്ന പ്രവർത്തകർ പൊലീസുകാർക്കെതിരെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ആംബുലൻസ് മാത്രം കടത്തിവിട്ട ശേഷം റോഡിൽ നിലയുറപ്പിച്ച പ്രവർത്തകരും പൊലീസുമായി ചെറിയതോതിൽ സംഘർഷമുണ്ടായി. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസിെൻറ പ്രതിഷേധം. പേട്ടക്കവലയിൽ പ്രവർത്തകർ മാർച്ചും നടത്തി.
വട്ടകപ്പാറയിലെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ഷെഫീഖിെൻറ ഭാര്യ സെറീനയുടെയും മക്കളായ സയന, സന എന്നിവരുടെയും നിലവിളി കാഴ്ചക്കാരുടെ കണ്ണുകൾ ഈറനണിയിച്ചു. 15 മിനിറ്റ് വീട്ടിൽ പൊതുദർശനത്തിനുെവച്ച ശേഷമാണ് മൃതദേഹം ഖബറടക്കിയത്. ആേൻറാ ആൻറണി എം.പി നൈനാർ പള്ളിയിലെത്തി അന്ത്യോപചാരമർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.