കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി
text_fieldsഷെറിൻ
കണ്ണൂർ: ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻ പരോളിലിറങ്ങി. കണ്ണൂർ വനിത ജയിലിൽ കഴിഞ്ഞിരുന്ന ഇവർക്ക് 15 ദിവസത്തെ പരോളാണ് അനുവദിച്ചതെന്നും സ്വാഭാവിക നടപടിയാണിതെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം വിവാദമായതിനെതുടർന്ന് മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തരവകുപ്പ് പരോൾ അനുവദിച്ചത്.
നൈജീരിയക്കാരിയായ സഹതടവുകാരിയെ മർദിച്ചതിന് ഷെറിനെതിരെ കണ്ണൂർ ടൗൺ പൊലീസ് കഴിഞ്ഞമാസം കേസെടുത്തിരുന്നു. പരോൾ നൽകുന്നതിന് തടസ്സമല്ലെന്നും ജയിലധികൃതർ പറഞ്ഞു. ഉന്നത ബന്ധമാണ് ഷെറിന്റെ ശിക്ഷായിളവ് നീക്കത്തിന് കാരണമെന്നും ജയിലിൽ ഇവർക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ആരോപണമുയർന്നിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.