'സി.പി.എം സമ്മർദ്ദത്തിലാകുന്ന ഏത് കേസിലും മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നു'
text_fieldsകോഴിക്കോട്: കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർധിക്കുകയാണെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. അടുത്ത കാലത്തായി സി.പി.എം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും. അതെങ്ങനെ സംഭവിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ ചോദിച്ചു.
കെ.ടി ജയകൃഷ്ണൻ വധക്കേസ്, ഫസൽ വധക്കേസ് ഉൾപ്പെടെ കേസുകളിൽ പ്രതികൾ കൊല്ലപ്പെട്ടതായും ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങളാണ് ഇതെല്ലാമെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?
പാർട്ടിയ്ക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരെ, നിങ്ങൾക്ക് പിന്നിലും പാർട്ടിയുടെ കൊലയാളിക്കണ്ണുകൾ കാത്തിരിപ്പുണ്ടെന്ന് ഓർക്കുക എന്ന മുന്നറിയിപ്പും ഷിബു ബേബി ജോൺ നൽകുന്നുണ്ട്.
ഷിബു ബേബി ജോണിന്‍റെ കുറിപ്പ് വായിക്കാം...
കണ്ണൂരിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത വർദ്ധിക്കുകയാണ്. അടുത്ത കാലത്തായി സി.പി.എം സമ്മർദ്ദത്തിലാകുന്ന ഏത് കേസ് എടുത്താലും അതിലേ ഒരു മുഖ്യ പ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടാകും അതെങ്ങനെ സംഭവിക്കുന്നു...?
കെ.ടി ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ്: ഒരു പ്രതി കൊല്ലപ്പെട്ടു.
ശുക്കൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
ഫസൽ വധക്കേസ് : മൂന്ന് പ്രതികൾ കൊല്ലപ്പെട്ടു.
വാളയാർ ഇരട്ട കൊല : ഒരു പ്രതി ആത്മഹത്യ ചെയ്തു.
മൻസൂർ വധക്കേസ് : ഒരു പ്രതി ആത്മഹത്യ ചെയ്തു.
സ്വന്തം അയൽക്കാരനെയും സുഹൃത്തിനെയും പോലും ബോംബെറിഞ്ഞും ക്രൂരമായി വെട്ടിയും കുത്തിയും കൊല്ലാൻ ഒരു മടിയും ഇല്ലാത്തവർ ആത്മഹത്യ ചെയ്യാൻ മാത്രം മനസ്സിന് ബലമില്ലാത്തവരാണെന്ന് വിശ്വസിക്കാൻ ആർക്ക് കഴിയും?
ഉന്നതങ്ങളിലേക്ക് അന്വേഷണം എത്തപ്പെടാതിരിക്കാനുള്ള ആസൂത്രിത കൊലപാതകങ്ങൾ ആണിതെല്ലാമെല്ലാം എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകുമോ?
പാർട്ടിയ്ക്ക് വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരെ, നിങ്ങൾക്ക് പിന്നിലും പാർട്ടിയുടെ കൊലയാളിക്കണ്ണുകൾ കാത്തിരിപ്പുണ്ടെന്ന് ഓർക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.