എൽ.ഡി.എഫിന്‍റെ മദ്യനയം സ്വാഗതാർഹവും അനിവാര്യതയുമാണെന്ന് ഷിബു ബേബി ജോണ്‍
text_fieldsതിരുവനന്തപുരം: എൽ.ഡി.എഫിന്‍റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആർ.എസ്.പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. എൽ.ഡി.എഫിന്‍റെ മദ്യനയം അനിവാര്യതയാണ്. അപക്വമായ മദ്യ നയം മൂലമാണ് യു.ഡി.എഫിന് തുടര്‍ഭരണം നഷ്ടമായതെന്നും ഷിബുബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
LDF മദ്യനയം: സ്വാഗതാർഹവും അനിവാര്യതയുമാണ്. കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവൺമെൻറുമായിരുന്നു, ശ്രി. ഉമ്മൻചാണ്ടിയുടെതെന്ന് ഇന്ന് LDFനു പോലും അംഗീകരിക്കാതിരിക്കാൻ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസന-ക്ഷേമ ജീവകാരുണ്യ പദ്ധതികൾ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താൻ ഇന്നത്തെ LDF ഗവൺമെൻറും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകൾ ജനം കണ്ടു കൊണ്ടിരിക്കയാണ്."ബാർ പൂട്ടൽ"നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന UDF തുടർ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകൾ തുറക്കാനുള്ള LDF നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാർഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.