കാസർകോട് ഭക്ഷ്യവിഷബാധയേറ്റ കുട്ടികൾക്ക് ഷിഗല്ല
text_fieldsകാസർകോട്: ചെറുവത്തൂരിൽ നിന്ന് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ നാല് പേരിൽ ഷിഗല്ല വൈറസ് സ്ഥിരീകരിച്ചു. ഇവരുടെ സാമ്പിളുകൾ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചപ്പോഴാണ് രോഗബാധ സ്ഥിരീകരിച്ചത്. നാല് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്.
51 പേരാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിൽ നാല് പേരുടെ സാമ്പിളുകളാണ് പരിശോധനക്കായി അയച്ചത്. ചികിത്സയിലുള്ള മറ്റുള്ളവർക്കും ഷിഗല്ലക്ക് സമാനമായ രോഗലക്ഷണങ്ങളാണ് ഉള്ളത്. അതിനാൽ ഭക്ഷ്യവിഷബാധക്ക് കാരണം ഷിഗല്ല വൈറസാണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും ഷവര്‍മ കഴിച്ച പ്ലസ് വൺ വിദ്യാർഥിനി മരിച്ചിരുന്നു. കരിവെള്ളൂർ എ.വി. സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ സയൻസ് വിദ്യാർഥി ദേവനന്ദ (17) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ദേവനന്ദ ചെറുവത്തൂർ ബസ് സ്റ്റാൻഡിലെ ഐഡിയൽ കൂൾബാറിൽ നിന്ന് ഷവർമ കഴിച്ചിരുന്നു.തുടർന്ന് ഈ കൂൾബാറിൽ നിന്നും ഷവർമ്മ കഴിച്ച നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.