കോവിഡിനിടെ കോഴിക്കോട്ട് ഷിഗെല്ലയും; ലക്ഷണങ്ങളോടെ 15 പേർ ചികിത്സയിൽ
text_fieldsകോഴിക്കോട് : കോവിഡിനു പിറകെ ജില്ലയില്‍ ഷിഗെല്ല രോഗഭീതിയും. 15 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളുമായി മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ചികിത്സയിലുള്ളത്.
10 പേര്‍ കുട്ടികളാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡിസംബർ 11ന് മുണ്ടിക്കല്‍താഴം കൊട്ടംപറമ്പിലെ ചോലയില്‍ വീട്ടില്‍ അദ്‌നാന്‍ ഷാഹുല്‍ ഹമീദ്(11) മരിച്ചത് ഷിഗെല്ല ബാധിച്ചാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കുട്ടിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരാണ് രോഗലക്ഷണങ്ങളോടെ കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സ തേടിയത്. ഒമ്പതു കുട്ടികൾ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ചികിത്സയിലുള്ളത്.
ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ഭയപ്പെടാനില്ലെന്നും ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. ശ്രീകുമാർ പറഞ്ഞു.
ഭക്ഷണത്തിൽനിന്നോ വെള്ളത്തിൽനിന്നോ ആണ് രോഗം പകരുക. പ്രദേശത്തെ അഞ്ചു വീടുകളിലെ വെള്ളത്തിെൻറ സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മരിച്ച കുട്ടിയുടെ വീട്ടിെല വെള്ള സാമ്പിളിെൻറ ആദ്യ ഫലം നെഗറ്റിവാണ്. ഭക്ഷണ സാമ്പിളിെൻറ ഫലം കാത്തിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കോർപറേഷൻ മേഖലയിൽ ആറു കുട്ടികളാണ് ആശുപത്രിയിലുള്ളത്. കുന്ദമംഗലം, പെരുവയൽ, വാഴയൂർ പഞ്ചായത്തുകളിൽ നിന്നുള്ളവരാണ് ചികിത്സയിലുള്ള മറ്റുള്ളവർ. മായനാട് 20 മുതിർന്നവർക്കും സമാന രോഗലക്ഷണങ്ങൾ കെണ്ടത്തിയിട്ടുണ്ട്. ഇവർക്ക് വലിയ ആരോഗ്യപ്രശ്നങ്ങളില്ല.
രോഗം നിയന്ത്രണവിധേയമാണെന്ന് നഗരസഭ ആരോഗ്യവിഭാഗം ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സുബൈദ പറഞ്ഞു.
രോഗപ്രതിരോധത്തിെൻറ ഭാഗമായി കോർപറേഷൻ ആരോഗ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ മായനാട് വാര്‍ഡിലെ 117 കിണറുകള്‍ ക്ലോറിേനഷൻ ചെയ്തു. മുഴുവൻ കിണറുകളും അണുവിമുക്തമാക്കാനാണ് തീരുമാനം. ഇന്ന് പ്രദേശത്ത് മെഡിക്കല്‍ ക്യാമ്പും നടത്തും.
ഷിഗെല്ല രോഗം
ഷിഗെല്ല ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എല്ലാ ഷിെഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക.
രണ്ടുദിവസം മുതല്‍ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍, മൂന്നുദിവസത്തിനുശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടണം. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും.
രോഗം വരാനുള്ള സാധ്യതകൾ
മലിനജലം, മലിനമായ ഭക്ഷണം, വിസർജ്യങ്ങൾ കലർന്ന വെള്ളം എന്നിവയിലൂടെയാണ് രോഗം പകരുക. കൈകൾ വായിൽ ഇടുന്നതിനാൽ കുഞ്ഞുങ്ങൾക്കാണ് രോഗസാധ്യതയും ഗുരുതരാവസ്ഥയും കൂടുതൽ.
രോഗം വന്ന കുഞ്ഞുങ്ങളുടെ ഡയപ്പർ മാറ്റിയ ശേഷം കൈകൾ വൃത്തിയായി കഴുകിയില്ലെങ്കിൽ മുതിർന്നവരിലേക്കും പകരാം. ഷിെഗല്ല രോഗികൾ നീന്തിയ കുളത്തിലെ വെള്ളം ഉപയോഗിച്ചാലും രോഗം പകരാം. ആളുകൾ അടുത്തിടപഴകുന്നത് രോഗവ്യാപന തോത് കൂട്ടും.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കൈകൾ വൃത്തിയാക്കിയ ശേഷം മാത്രം ഭക്ഷണം കഴിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.