കണ്ണൂരിൽ ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചു
text_fieldsകണ്ണൂർ: സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കണ്ണൂർ ചിറ്റാരിപറമ്പിലെ ആറുവയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ വീടും പരിസരവും പരിശോധിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ഡിസംബറിൽ ഒരാൾക്ക് കണ്ണൂരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്നെത്തിയ വ്യക്തിക്കായിരുന്നു രോഗം. ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കനത്ത ജാഗ്രതയിലാണ് ആരോഗ്യ വകുപ്പ്.
നേരത്തെ കോഴിക്കോട് ജില്ലയിൽ ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. ഒരു മരണം സംഭവിക്കുകയും ചെയ്തതോടെ കർശന ജാഗ്രതയാണ് പുലർത്തിയിരുന്നത്. ഇവിടെ രോഗവ്യാപനമുണ്ടായത് വെള്ളത്തിലൂടെയാണെന്നാണ് കണ്ടെത്തിയത്.
വയറിളക്കം, പനി, വയറുവേദന, ഛര്‍ദി, ക്ഷീണം, രക്തം കലര്‍ന്ന മലം തുടങ്ങിയവയാണ് ഷിഗല്ല രോഗത്തിന്‍റെ ലക്ഷണങ്ങള്‍. ഷിഗല്ല ബാക്ടീരിയയാണ് രോഗത്തിന് കാരണം. ഈ രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.