ഇവിടെയായിരുന്നു ശിഹാബ് ഫൈസി ഉറങ്ങിയത്...
text_fieldsമുണ്ടക്കൈ (വയനാട്): മലയൊന്നടങ്കം കുത്തിയൊലിച്ചുവന്ന ആ പുലർച്ചെ ശിഹാബ് ഫൈസി കിടന്നുറങ്ങിയ മുണ്ടക്കൈ ജുമാമസ്ജിദ് ഇന്നൊരു കണ്ണീർകാഴ്ച. ഒലിച്ചുവന്ന പാറക്കൂട്ടങ്ങളും മരങ്ങളും പള്ളിയുടെ താഴ്ഭാഗം ഒന്നടങ്കം തകർത്തു.
ചാലിയാറിലൂടെ ഒഴുകിയ ശിഹാബ് ഫൈസിയുടെ മൃതദേഹം കിട്ടിയത് നിലമ്പൂരിൽനിന്നാണ്. തമിഴ്നാട് ചേരമ്പാടി സ്വദേശിയായ ഈ 36കാരൻ മുണ്ടക്കൈ സ്വദേശികളുടെ പ്രിയങ്കരനായിരുന്നു.
കഴിഞ്ഞ ദിവസം മണ്ണാത്തിവയൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ചേരമ്പാടി മണ്ണാത്തിവയൽ സൂറത്ത് തോണിക്കടവൻ മുസ്തഫയുടെയും കുൽസുവിന്റെയും മകനാണ്. ഭാര്യ: സൽമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.