ഷിഹാബുദ്ദീൻ വധം: ഏഴ് ആർ.എസ്.എസ് പ്രവർത്തകർക്ക് ട്രിപ്പിൾ ജീവപര്യന്തം
text_fieldsതൃശൂർ: സി.പി.എം പ്രവർത്തകനായിരുന്ന മുല്ലശേരി തിരുനെല്ലൂർ സ്വദേശി ഷിഹാബുദ്ദീനെ വെ ട്ടിക്കൊലപ്പെടുത്തിയ കേസിൽ ഏഴ് ആർ.എസ്.എസ് പ്രവർത്തകരെ ട്രിപ്പിൾ ജീവപര്യന്തത്ത ിനും 40,000 രൂപ വീതം പിഴക്കും ശിക്ഷിച്ചു . തിരുനെല്ലൂർ മതിലകത്തു വീട്ടിൽ ഖാദറിെൻറ മകൻ ഷി ഹാബുദ്ദീനെ (38) ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലാണ് തൃശൂർ നാലാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.ആർ. മധുകുമാർ ശിക്ഷിച്ചത്.
2015 മാർച്ച് ഒന്നിന് രാത്രി 7.30നായിരുന്നു സംഭവം. പൂവ്വത്തൂർ അയ്യപ്പ ക്ഷേത്രത്തിന് സമീപം പട്ടാളി നവീൻ (25), തൃത്തല്ലൂർ മണപ്പാട് പണിക്കൻ വീട്ടിൽ പ്രമോദ് (33), പാവറട്ടി ചുക്കുബസാർ കോന്താച്ചൻ വീട്ടിൽ രാഹുൽ (27), പാവറട്ടി ചുക്കുബസാർ മുക്കോല വീട്ടിൽ വൈശാഖ് (31), തിരുനെല്ലൂർ തെക്കേപ്പാട്ടു വീട്ടിൽ സുബിൻ എന്ന കണ്ണൻ (29), പാറവട്ടി വെന്മെനാട് കോന്താച്ചൻ വീട്ടിൽ ബിജു (37), പുവ്വത്തൂർ വളപ്പുരക്കൽ വിജയശങ്കർ എന്ന ശങ്കർ (22) എന്നിവരെയാണ് ശിക്ഷിച്ചത്.
സംഭവത്തിൽ നേരിട്ടു പങ്കെടുക്കാത്ത എട്ട് മുതൽ 11 വരെയുള്ള നാലു പ്രതികളെ കോടതി വിട്ടയച്ചു. എളവള്ളി തൂമാറ്റ് വീട്ടിൽ സുനിൽകുമാർ, തിരുനെല്ലൂർ കോന്താച്ചൻ വീട്ടിൽ സുരേഷ്കുമാർ, പാവറട്ടി വിളക്കത്തുപടി കളരിക്കൽ ഷിജു, സുൽത്താൻബത്തേരി നത്തുംകുനി പനക്കൽ സജീവ് (43) എന്നിവരെയാണ് വെറുതെ വിട്ടത്. ഒന്നു മുതൽ ഏഴു പ്രതികൾക്ക് ജീവപര്യന്തത്തിനു പുറമെ 10,000 രൂപ പിഴയും വിധിച്ചു. കൂടാതെ വിവിധ വകുപ്പുകളിലായി നാല് വർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.
2006ൽ കൊല്ലപ്പെട്ട സി.പി.എം പ്രവർത്തകൻ തിരുനെല്ലൂർ മുജീബ് റഹ്മാെൻറ സഹോദരനാണ് ഷിഹാബുദ്ദീൻ. മുജീബ് റഹ്മാെൻറ കൊലപാതകത്തിലെ മുഖ്യപ്രതിയായ ആർ.എസ്.എസ് കാര്യവാഹക് തിരുനെല്ലൂർ വിനോദ് 2008 നവംബറിൽ പാടൂരിൽ കൊല്ലപ്പെട്ടിരുന്നു. കേസിലെ പ്രധാന പ്രതിയായിരുന്നു ഷിഹാബുദ്ദീൻ. േപ്രാസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് േപ്രാസിക്യൂട്ടർ കെ.ഡി. ബാബുവും പ്രതികൾക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ളയുമാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.