മലയാളി വ്ലോഗറുടെ ആത്മഹത്യ: മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറയരുതെന്ന് ഡോ. ഷിംന അസീസ്
text_fieldsപ്രശസ്ത വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നൂവിനെ കഴിഞ്ഞ ദിവസമാണ് ദുബൈയിലെ വസതിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇതുസംബന്ധിച്ച ചൂടുപിടിച്ച ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരിക്കുകയാണ്. ഒരു പെൺകുട്ടിയുടെ മരണത്തെപോലും ഊഹാപോഹങ്ങൾ കൊണ്ട് പോസ്റ്റമാർട്ടം ചെയ്ത് വിചാരണക്ക് വെക്കുന്ന മലയാളികൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനവുമായി രംഗത്തെത്തിരിക്കുകയാണ് ഡോ. ഷിംന അസീസ്.
"എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍, മരിച്ച് പോയ ഒരു കുഞ്ഞിനെകുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം" - റിഫയുടെ മരണത്തിൽ ഉപദേശവുമായെത്തുന്നവരോട് ഷിംന പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ സജീവമാക്കുന്നത് പെൺകുട്ടികൾക്ക് നല്ലതല്ലെന്ന് എഴുതിതള്ളുന്നവരെയും പോസ്റ്റിലൂടെ ഷിംന പരിഹസിച്ചു. ഈ മനുഷ്യരൊക്കെ എപ്പോൾ നന്നാവാനാണെന്നും അവർ പരിതപിച്ചു.
ഷിംന അസീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത് !!
ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.
മനുഷ്യര്‍ എപ്പോ നന്നാവാനാണ് !!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.