കടൽദുരന്തം: കപ്പിത്താനടക്കം മൂന്നുപേര്‍ റിമാൻഡില്‍
text_fieldsമട്ടാഞ്ചേരി: കൊച്ചി പുറംകടലില്‍ ചരക്കുകപ്പല്‍ ഇടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കപ്പിത്താനടക്കമുള്ള മൂന്ന് ജീവനക്കാരെ കോടതി 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ക്യാപ്റ്റന്‍ ഗ്രീക്ക് പൗരനായ ജോര്ജിയാനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫിസര്‍ ഗാല്‍നോസ് അത്നാനോയസ്, ഡെക്ക് സീമാൻ മ്യാൻമർ സ്വദേശി സെവാന എന്നിവരെയാണ് കൊച്ചി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്. സി.െഎ ടി.എം. വര്‍ഗീസിെൻറ നേതൃത്വത്തിെല സംഘമാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. തുടര്‍ന്ന്, കൊച്ചി തുറമുഖത്തെത്തിച്ച ഇവരെ എമിഗ്രേഷന്‍ നടപടികള്‍ക്കുശേഷം ചോദ്യം ചെയ്തു.
സി.െഎക്കുപുറമെ എ.എസ്.ഐ രതീഷ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജികുമാര്‍, ഷാജി, ജഗതി എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി സി.െഎ ടി.എം. വര്‍ഗീസ് പറഞ്ഞു. അപകടം നടന്നത് പ്രതികള്‍ കണ്ടിരുന്നതായി സമ്മതിെച്ചന്ന് അദ്ദേഹം പറഞ്ഞു. വിശദ ചോദ്യംചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങുമെന്നും ഉടന്‍ അപേക്ഷ നല്‍കുമെന്നും സി.ഐ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.