കപ്പൽ ദുരന്തം: ലൈഫ്ബോട്ട് കണ്ടെത്തി
text_fieldsകൊച്ചി: ഫിലിപ്പീൻസിന് വടക്കുകിഴക്ക് ഭാഗത്ത് കഴിഞ്ഞ വെള്ളിയാഴ്ച ചരക്കുകപ്പൽ മുങ്ങി കാണാതായ പത്ത് ജീവനക്കാരെക്കുറിച്ച് ഇനിയും വിവരമില്ല. ഇന്ത്യൻ നാവികസേനയുടെ തിരച്ചിൽ നാലാം ദിവസത്തിലേക്ക് കടന്നെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. എന്നാൽ, കപ്പൽ മുങ്ങിയ ഭാഗത്ത് ഒരു ലൈഫ് ബോട്ട് മറിഞ്ഞ നിലയിൽ കണ്ടെത്തിയെന്ന് നാവികസേനാ വക്താവ് പറഞ്ഞു.
നാവികസേനയുടെ ബോയിങ് പി- -എട്ട് െഎ എൽ.ആർ.എം.ആർ വിമാനമാണ് തിങ്കളാഴ്ച മുതൽ തിരച്ചിൽ നടത്തുന്നത്. കപ്പൽ മുങ്ങിയ ഭാഗത്തെ 24,000 ചതുരശ്ര നോട്ടിക്കൽ മൈൽ പ്രദേശം കേന്ദ്രീകരിച്ചാണ് തിരച്ചിൽ. ഏകദേശം പത്ത് മീറ്റർ നീളമുള്ള ലൈഫ് ബോട്ടാണ് കണ്ടെത്തിയത്. ഇത് മുങ്ങിയ കപ്പലിേലതാകാമെന്ന് സംശയിക്കുന്നു. എന്നാൽ, ദുരന്തത്തെക്കുറിച്ചോ ജീവനക്കാരെക്കുറിച്ചോ ഒരു വിവരവും ഇതിൽനിന്ന് കിട്ടിയിട്ടില്ല. ജാപ്പനീസ് തീരദേശസേനയും ബോട്ട് വിശദമായി പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
നിക്കൽ അയിരുമായി ഇന്തോനേഷ്യയിൽനിന്ന് ചൈനയിലേക്ക് പോയ ഹോങ്കോങ് രജിസ്ട്രേഷനിലുള്ള എം.വി എമറാൾഡ് സ്റ്റാർ എന്ന കപ്പൽ വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം ഏഴിനാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലെ മലയാളിയായ സെക്കൻഡ് എൻജിനീയർ സുരേഷ്കുമാർ ഉൾപ്പെടെ 16 പേരെ രക്ഷപ്പെടുത്തിയിരുന്നു. കൊടുങ്ങല്ലൂർ പുല്ലൂറ്റ് സ്വദേശിയായ ക്യാപ്റ്റൻ രാജേഷ് നായർ അടക്കം പത്ത് ജീവനക്കാരെക്കുറിച്ചാണ് വിവരമൊന്നുമില്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.