കപ്പൽ ദുരന്തം: ബോട്ടുടമക്കും പരിക്കേറ്റവർക്കും ഒന്നേമുക്കാൽ കോടി നഷ്ടപരിഹാരം
text_fields
കൊച്ചി: മീൻപിടിത്ത ബോട്ടിൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ ബോട്ടിെൻറ ഉടമക്കും പരിക്കേറ്റവർക്കുമായി 1.75 കോടി രൂപ നഷ്ട പരിഹാരം നൽകാൻ ധാരണ. ഇൗ തീരുമാനം വെള്ളിയാഴ്ച ഹൈകോടതിയിൽ നടക്കുന്ന അദാലത്തിൽ തീർപ്പിനായി സമർപ്പിക്കും. ഹരജിക്കാരും കപ്പൽ കമ്പനിയുടമകളും തമ്മിൽ കരാർ ഒപ്പുവെച്ച് ഹൈകോടതിയുടെ അംഗീകാരം തേടും.
അതേസമയം, മരിച്ചവരുടെയും കാണാതായവരുടെയും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായിട്ടില്ല.കപ്പലിടിച്ച് തകർന്ന കാർമൽ മാത ബോട്ടിെൻറ ഉടമ പള്ളുരുത്തി സ്വദേശി യു.എ നാസറിന് ഒരു കോടി രൂപയും ഗുരുതരമായി പരിക്കേറ്റ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് 15 ലക്ഷം വീതവും ഒമ്പത് പേർക്ക് അഞ്ച് ലക്ഷം വീതവും നഷ്ടപരിഹാരം നൽകാനാണ് പ്രാഥമിക ധാരണ. ഹരജി പരിഗണിക്കവേ കോടതിയിലായിരുന്നു ഇരുപക്ഷവും ധാരണയായത്. തുടർന്നാണ് അദാലത്തിന് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.
ജൂൺ 11ന് പുലർച്ചയാണ് കൊച്ചി തീരത്തുനിന്ന് 15 നോട്ടിക്കൽ മൈൽ അകലെ കടലിൽ അപകടമുണ്ടായത്. പനാമ രജിസ്ട്രേഷനിലുള്ള എം.വി ആമ്പർ എൽ എന്ന കപ്പലിടിച്ച് ബോട്ട് പൂർണമായി തകർന്നു. രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. കാണാതായയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ബോട്ടുടമയും പരിക്കേറ്റ മത്സ്യത്തൊഴിലാളികളുമാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്. 6.08 കോടി രൂപയാണ് ഹരജിക്കാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. ഹരജി പരിഗണിച്ച കോടതി കപ്പൽ തീരം വിട്ടുപോകുന്നത് വിലക്കിയിരുന്നു.
അന്വേഷണം എൻ.െഎ.എക്ക് വിടണമെന്ന് ഹരജി
കൊച്ചി: കപ്പലിടിച്ച് മത്സ്യബന്ധന ബോട്ട് തകർന്ന സംഭവത്തിെൻറ അന്വേഷണം ദേശീയ സുരക്ഷ ഏജൻസിക്ക് (എൻ.െഎ.എ) കൈമാറണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. അപകടത്തിൽ മരിച്ച തമ്പിദുരൈ എന്ന ആൻറണി ജോണിെൻറ മക്കളായ കന്യാകുമാരി കൽക്കുളം ആൻറണി സെൽസിയ, ആൻറണി ജെനിഫ എന്നിവരാണ് ഹരജി നൽകിയത്. 140 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. നഷ്ടപരിഹാരം തേടുന്ന കേസുകളിൽ ആവശ്യപ്പെടുന്നതിെൻറ പത്ത് ശതമാനം തുക കോർട്ട്ഫീസായി കെട്ടിവെക്കണമെന്ന വ്യവസ്ഥയിൽ ഇളവ് തേടുന്ന അപേക്ഷയിൽ കോടതി രജിസ്ട്രിയോട് നിലപാട് തേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.