കണ്ണൂരിൽ കടലിൽ കുടുങ്ങിയ കപ്പൽ പൊളിച്ചുനീക്കാൻ തുടങ്ങി
text_fieldsകണ്ണൂർ: രണ്ടു വർഷത്തോളമായി കടലിൽ കുടുങ്ങിക്കിടന്ന കപ്പൽ ഒടുവിൽ കടലിൽ വെച്ച് തന്നെ പൊളിക്കാൻ തുടങ്ങി. കപ്പല്‍ പൊളിശാലയായ സില്‍ക്കിലെത്തിച്ച് എല്ലാ സുരക്ഷയും ഉറപ്പാക്കിയ ശേഷമേ കപ്പല്‍ പൊളിക്കാവൂ എന്നത് ലംഘിച്ചാണ് കടലിൽ തന്നെ കപ്പൽ പൊളിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആരോപണം.
സിൽകിെൻറ അഴീക്കൽ കപ്പൽ പൊളിശാലയിലേക്ക് കൊണ്ടുവരുന്നതിനിടയിൽ ലൈറ്റ് ഹൗസിനു സമീപം കടലിൽ മണ്ണിൽ ഉറച്ചുപോയ ഒാഷ്യാനോ റോവർ എന്ന കപ്പൽ പൊളിക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്. കടലിൽ നിന്നു തന്നെയാണ് കപ്പൽ പൊളിക്കുന്നത്. ഇവിേടക്ക് കരയിലൂടെ പ്രത്യേകം റോഡ് നിർമിച്ചിട്ടുണ്ട്. പൊളിക്കുന്ന ഭാഗങ്ങൾ കരയിലെത്തിച്ച് ലോറിയിൽ അഴീക്കൽ സിൽക്കിൽ എത്തിക്കാനാണ് പദ്ധതി.
രണ്ടു കപ്പലുകളാണ് മാലദ്വീപിൽ നിന്ന് 2019 ജൂലൈയിൽ അഴീക്കൽ സിൽക്കിലേക്ക് പൊളിക്കാനായി കൊണ്ടുവന്നത്. കടൽക്ഷോഭത്തിനിടെ കൊണ്ടുവന്ന ഒാഷ്യാനോ കപ്പൽ അഴീക്കൽ ലൈറ്റ് ഹൗസിനു സമീപത്തും ഒാലിവാലി കപ്പൽ ധർമടം തുരുത്തിനു സമീപത്തുമാണ് കടലിൽ മണ്ണിൽ ആണ്ടുകിടക്കുന്നത്.
രണ്ടു കപ്പലുകളും സിൽക്കിൽ എത്തിക്കാൻ ഏറെ തവണ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേതുടർന്നാണ് ജില്ല കലക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് കടലിൽ തന്നെ പൊളിക്കാൻ തീരുമാനിച്ചത്. എന്നാൽ, ഇത് പരിസ്ഥിതി പ്രവർത്തകരിൽ നിന്ന് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
െപാലീസ് സംരക്ഷണത്തോടെ കപ്പൽപൊളി ആരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോവിഡ് ഭീഷണിയുണ്ടായത്. ഇതോടെയാണ് ശ്രമം പാതിവഴിയിൽ നിലച്ചത്.
കപ്പലുകൾ കടലിൽ തന്നെ നിർത്തിയിടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇതിനകത്തെ രാസവെള്ളം കടലിൽ ഒഴുക്കി കളഞ്ഞശേഷം ഭാരം കുറച്ച് കപ്പലുകൾ മണ്ണിൽ നിന്ന് ഉയർത്തി കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേതുടർന്നാണ് കടലിൽ നിന്നു തന്നെ പൊളിക്കൽ തുടങ്ങിയത്.
പൊളിക്കാന്‍ കൊണ്ടുവരുന്ന ഇത്തരം കപ്പലുകള്‍ മഴക്കാലത്തുകൊണ്ടു പോകരുതെന്ന നിയമം കാറ്റില്‍ പറത്തിയാണ് ടഗില്‍ ബന്ധിച്ച് കൊണ്ടുവന്നത്.
ടഗിലെ വടം പൊട്ടിയാണ് കപ്പലുകൾ കടലില്‍ മണ്ണിൽ അമർന്നത്. ജില്ല ഭരണ കൂടത്തെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കാതെ രണ്ട് കപ്പലുകളാണ് ടഗില്‍ കെട്ടി വലിച്ച് അഴീക്കൽ സിൽക്കിൽ എത്തിക്കാൻ ശ്രമിച്ചത്. തൂത്തുക്കുടി സ്വദേശിയായ ഒരു വ്യക്തിയാണ് പൊളിക്കാനുള്ള കപ്പല്‍ വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.