മത്സ്യബന്ധന ബോട്ട് കപ്പലിടിച്ച് തകർന്നു; രണ്ടു പേരെ രക്ഷപ്പെടുത്തി, നാലു പേരെ കാണാനില്ല
text_fieldsബേപ്പൂർ: കപ്പലിടിച്ച് തകർന്ന മത്സ്യബന്ധന ബോട്ട് മുങ്ങി നാലുപേരെ കാണാതായി. രണ്ടുപേരെ മറ്റൊരു മത്സ്യബന്ധന ബോട്ടും കോസ്റ്റ് ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. തമിഴ്നാട് കൊളച്ചൽ സ്വദേശികളായ ബോട്ടുടമ ആേൻറാ (39), രമ്യാസ് (50), തിരുവനന്തപുരം സ്വദേശികളായ ജോൺസൺ (19), പ്രിൻസ് (20) എന്നിവരെയാണ് കാണാതായത്. ഇവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നലെ രാത്രി ഏറെ വൈകിയും തുടർന്നെങ്കിലും കണ്ടത്താനായില്ല.
തമിഴ്നാട് കുളച്ചൽ സ്വദേശികളായ കാർത്തിക് (27), സേവിയർ (58) എന്നിവരെ പുതിയാപ്പ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗോവിന്ദം ബോട്ട് രക്ഷപ്പെടുത്തി കോസ്റ്റ്ഗാർഡ് വിങ്ങിന് കൈമാറുകയായിരുന്നു. ബേപ്പൂർ തുറമുഖത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം. മത്സ്യബന്ധനത്തിനിടെ ബുധനാഴ്ച രാത്രി 8.30ഓടെ ഇവർ സഞ്ചരിച്ച ബോട്ട് അജ്ഞാതകപ്പൽ ഇടിച്ച് തകരുകയായിരുന്നു.
കൊച്ചി ഹാർബറിൽ നിന്ന് ബുധനാഴ്ച രാവിലെയോടെയാണ് ഇവർ മീൻപിടിക്കുന്നതിനായി പുറപ്പെട്ടത്. കുളച്ചൽ സ്വദേശി ആേൻറായുടെ ഉടമസ്ഥതയിലുള്ള ‘ഇമ്മാനുവൽ’ ബോട്ടാണ് തകർന്നത്. രണ്ട് മണിക്കൂറോളം ആറുപേരും നീന്തി രക്ഷപ്പെടാനുള്ള മാർഗങ്ങൾ തേടിയെങ്കിലും ഗോവിന്ദം ബോട്ടിലുള്ളവർക്ക് രണ്ടുപേരെയാണ് രക്ഷപ്പെടുത്താനായത്. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഇവർ കോസ്റ്റ് ഗാർഡിെനയും കോസ്റ്റൽ പൊലീസിെനയും മറൈൻ എൻഫോഴ്സ്മെൻറിെനയും വിവരമറിയിച്ചതിനെതുടർന്ന് കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡർ വി. വിനോദ് കുമാറിെൻറ നേതൃത്വത്തിൽ ഫാസ്റ്റ് അറ്റാക്ക് സി. 404 ബോട്ട് ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെ പുറപ്പെടുകയായിരുന്നു.
രക്ഷപ്പെടുത്തിയ രണ്ടുപേരെ രാത്രി 10.30ഓടെ ബേപ്പൂർ തുറമുഖത്തെത്തിച്ചു. തുടർന്ന് രണ്ടുപേെരയും സമീപത്തെ സ്വകാര്യആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണാതായ നാലുപേർക്കായി തിരച്ചിൽ വെള്ളിയാഴ്ച രാവിലെയും തുടരും. അപകടത്തിൽെപട്ട ബോട്ട് പൂർണമായും മുങ്ങിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.