കൊല്ലത്ത് വിദേശകപ്പൽ മത്സ്യബന്ധന വള്ളം ഇടിച്ചുതകർത്തു
text_fieldsകൊല്ലം: നീണ്ടകരയിൽനിന്ന് കടലിൽ പോയ മത്സ്യബന്ധന വള്ളം വിദേശ കപ്പൽ ഇടിച്ചുതകർത്തു. അപകടത്തിൽ വള്ളം പൂർണമായി തകർന്നു. അപകടം വരുത്തിയ ഹോേങ്കാങ്ങിൽനിന്നുള്ള കപ്പൽ നിർത്താതെ പോയി. അപകടസമയത്ത് മത്സ്യബന്ധന വള്ളത്തിലുണ്ടായിരുന്ന ആറു തൊഴിലാളികളെ സമീപത്തുണ്ടായിരുന്ന ‘മട്ട്’ വള്ളത്തിലുള്ളവർ (ചൂണ്ടവള്ളം) രക്ഷപ്പെടുത്തി. തൊഴിലാളികൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ടു കപ്പലുകൾ നിരീക്ഷണത്തിലാണ്. ഇവയുടെ ചിത്രം നാവികസേന കൊല്ലം െപാലീസിന് കൈമാറി.
തിരുവനന്തപുരം പൊഴിയൂർ സ്വദേശി സേവ്യർ, തമിഴ്നാട് സ്വദേശികളായ സജി, ഏല്യാസ്, റമിദാസ്, ജോൺ പ്രഭു, ഷൈജു എന്നീ ആറു പേരാണ് അപകടത്തിൽപെട്ടത്. തൊഴിലാളികളെ രാത്രി 12മണിയോടെ നീണ്ടകര ഹാർബറിലെത്തിച്ചു. ഇവിടെനിന്ന് ആംബുലൻസിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം തീരത്തിന് 40 നോട്ടിക്കൽ മൈൽ അകലെ പടിഞ്ഞാറ് പുറംകടലിലാണ് അപകടം. ശനിയാഴ്ച 12.15ന് അന്താരാഷ്ട്ര കപ്പൽ ചാലിലാണ് സംഭവം നടന്നത്. അപകടത്തിൽപെട്ട തൊഴിലാളികളെയും തകർന്ന വള്ളവും ഇതിലെ വലയും ലൗ മേരി എന്ന മട്ടുവള്ളത്തിലാണ് കരക്കെത്തിച്ചത്. തകർന്ന വള്ളം കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. തമിഴ്നാട് സ്വദേശി സഹായത്തിെൻറ (4698) സാമുവൽ എന്ന മത്സ്യബന്ധന വള്ളമാണ് അപകടത്തിൽപെട്ടത്.
കറുത്ത നിറമുള്ള കപ്പലാണ് ഇടിച്ചതെന്നാണ് തൊഴിലാളികൾ നൽകുന്ന വിവരം. ബോട്ടിലിടിച്ചിട്ട് നിർത്താതെപോയ കപ്പൽ കണ്ടെത്താനുള്ള ശ്രമം നടക്കുന്നതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യത്തൊഴിലാളികൾക്കുള്ള സുരക്ഷാസംവിധാനങ്ങൾ വർധിപ്പിക്കാൻ സർക്കാറിനോട് ആവശ്യപ്പെടുമെന്ന് നീണ്ടകര ഹാർബറിൽ എത്തിയ എൻ. വിജയൻപിള്ള എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.