Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷി​പ്പി​ങ് ഓ​പ​റേ​ഷ​ൻ...

ഷി​പ്പി​ങ് ഓ​പ​റേ​ഷ​ൻ യോ​ഗം ഇ​ന്ന്: പ്ര​തീ​ക്ഷ​യോ​ടെ ബേ​പ്പൂ​ർ തു​റ​മു​ഖം

text_fields
bookmark_border
Beypore port
cancel
camera_alt

ബേ​പ്പൂ​ർ തു​റ​മു​ഖം (ഫ​യ​ൽ ചി​ത്രം)

ബേ​പ്പൂ​ർ: ബേ​പ്പൂ​ർ തു​റ​മു​ഖ​ത്തി​ന് പ്ര​തീ​ക്ഷ ന​ൽ​കി സം​സ്ഥാ​ന മാ​രി ടൈം ​ബോ​ർ​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട് ഷി​പ്പി​ങ് ഓ​പ​റേ​ഷ​ൻ യോ​ഗം ന​ട​ക്കും. ച​ര​ക്കു​ക​പ്പ​ൽ സ​ർ​വി​സി​ന് മും​ബൈ​യി​ലെ ഭാ​ര​ത് ബ്രൈ​റ്റ് ഗ്രൂ​പ് ഷി​പ്പി​ങ് ക​മ്പ​നി രം​ഗ​ത്തു​വ​ന്ന​താ​ണ് പു​ത്ത​ൻ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്. മാ​രി​ടൈം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബോ​ർ​ഡി​ന്റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ഭാ​ര​വാ​ഹി​ക​ളും വി​വി​ധ കാ​ർ​ഗോ ക​മ്പ​നി ഉ​ട​മ​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ബു​ധ​നാ​ഴ്ച ക​ണ്ണൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സി​ലും യോ​ഗം ചേ​രു​ന്നു​ണ്ട്. ക​ണ്ണൂ​ർ അ​ഴീ​ക്ക​ൽ തു​റ​മു​ഖ​ത്തു​നി​ന്ന് ബേ​പ്പൂ​ർ വ​ഴി കൊ​ച്ചി​യി​ലേ​ക്കും, കൊ​ല്ല​ത്തേ​ക്കും തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​മാ​യ വി​ഴി​ഞ്ഞ​ത്തേ​ക്കു​മു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത സാ​ധ്യ​ത സം​ബ​ന്ധി​ച്ചാ​ണ് ച​ർ​ച്ച.

ആ​ദ്യ​ഘ​ട്ടം ക​ണ്ണൂ​രി​ൽ​നി​ന്ന് ബേ​പ്പൂ​ർ വ​ഴി കൊ​ച്ചി​യി​ലേ​ക്കും അ​ടു​ത്ത ഘ​ട്ടം കൊ​ല്ലം, വി​ഴി​ഞ്ഞം തു​റ​മു​ഖ​ങ്ങ​ളു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന​തി​നാ​ണ് ആ​ലോ​ച​ന. ക​യ​റ്റു​മ​തി​ക്കും ഇ​റ​ക്കു​മ​തി​ക്കും മ​തി​യാ​യ ച​ര​ക്കു​ക​ളു​ണ്ടെ​ങ്കി​ൽ ക​ണ്ടെ​യ്ന​ർ കാ​ർ​ഗോ സ​ർ​വി​സും ബ​ൾ​ക്ക് കാ​ർ​ഗോ സ​ർ​വി​സും (നോ​ൺ ക​ണ്ടെ​യ്‌​ന​ർ കാ​ർ​ഗോ) ന​ട​ത്താ​ൻ ഭാ​ര​ത് ബ്രൈ​റ്റ് ഗ്രൂ​പ് സ​മ്മ​ത​മ​റി​യി​ച്ചു. 20 ഇ​ക്വ​ല​ന്റ് യൂ​നി​റ്റ്, 40 ഇ​ക്വ​ല​ന്റ് യൂ​നി​റ്റ് എ​ന്നി​ങ്ങ​നെ ര​ണ്ടു​ത​രം ക​ണ്ടെ​യ്ന‌​ർ കാ​ർ​ഗോ സ​ർ​വി​സാ​ണു​ള്ള​ത്. ഇ​തി​ൽ 20 ഇ​ക്വ​ല​ന്റ് യൂ​നി​റ്റ് കാ​ർ​ഗോ സ​ർ​വി​സാ​ണ് പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

സി​മ​ന്റ്, തേ​ങ്ങ, മാ​ങ്ങ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ കൊ​ണ്ടു​പോ​കു​ന്ന​താ​ണ് ബ​ൾ​ക്ക് കാ​ർ​ഗോ. കാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​നം വാ​ഹ​ന​ങ്ങ​ൾ, പ്ലൈ​വു​ഡ്, ടൈ​ൽ​സ് തു​ട​ങ്ങി​യ ച​ര​ക്കു​ക​ൾ സ​മു​ദ്ര​മാ​ർ​ഗം ക​യ​റ്റി​റ​ക്കു​മ​തി ന​ട​ത്തു​ന്ന​തി​ലൂ​ടെ റോ​ഡ് ഗ​താ​ഗ​ത​ത്തേ​ക്കാ​ൾ വ​ലി​യ തോ​തി​ൽ ചെ​ല​വ് കു​റ​യും. ക​ര​മാ​ർ​ഗ​മു​ള്ള സം​സ്ഥാ​ന സ​ഞ്ചാ​ര​പാ​ത​യി​ൽ ഏ​ക​ദേ​ശം 20,000 ട്ര​ക്കു​ക​ൾ ച​ര​ക്കു​ക​ളു​മാ​യി ദി​നേ​ന സ​ഞ്ച​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്.

സ​മു​ദ്ര മാ​ർ​ഗ​മു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ലൂ​ടെ റോ​ഡി​ലെ തി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യു​ക​യും പാ​രി​സ്ഥി​തി​ക മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​ര​ള​വു​വ​രെ പ​രി​ഹാ​ര​മാ​വു​ക​യും ചെ​യ്യും.

കോ​ഴി​ക്കോ​ടും ക​ണ്ണൂ​രി​ലും ന​ട​ക്കു​ന്ന ഷി​പ്പി​ങ് ഓ​പ​റേ​ഷ​ൻ യോ​ഗ​ത്തെ വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് വാ​ണി​ജ്യ-​വ്യാ​പാ​ര മേ​ഖ​ല വീ​ക്ഷി​ക്കു​ന്ന​തെ​ന്നും കേ​ര​ള തീ​രം ച​ര​ക്കു​ക​ട​ത്തി​ന്റെ ഏ​റ്റ​വും സു​ഗ​മ​മാ​യ മേ​ഖ​ല​യാ​യി മാ​റ്റു​ന്ന​തി​നു​ള്ള ആ​ത്മാ​ർ​ഥ ശ്ര​മ​മാ​ണി​തെ​ന്നും മാ​രി​ടൈം ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. പി​ള്ള ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beypore portShipping operation meeting
News Summary - Shipping operation meeting today
Next Story