Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷി​രൂ​ർ തിരച്ചിലിനിടെ...

ഷി​രൂ​ർ തിരച്ചിലിനിടെ അ​ര്‍ജു​ന്‍റെ ലോറിയുടെ വാട്ടർ സ്റ്റാൻഡ് കണ്ടെത്തി; പുഴയിൽ തടികെട്ടുന്ന കയറും വലിയ ആൽമരവും

text_fields
bookmark_border
Angola Landslide, shiroor landslide
cancel

മം​ഗ​ളൂ​രു: ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ ഷി​രൂ​ർ മ​ണ്ണി​ടി​ച്ചി​ലി​ല്‍ മൂ​ന്നു പേ​രെ കാ​ണാ​താ​യ ഗം​ഗാ​വാ​ലി ന​ദി​യി​ൽ നടത്തിയ തി​ര​ച്ചി​ൽ ലോറിയുടെ ലോഹഭാ​ഗം കണ്ടെത്തി. ന​ദി​യി​ൽ രൂ​പ​പ്പെ​ട്ട കൂ​റ്റ​ൻ മ​ണ​ൽ​ത്തി​ട്ട​ക​ൾ ഡ്ര​ഡ്ജി​ങ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് ഉ​ട​ച്ചു​നീ​ക്കു​ന്ന ദൗ​ത്യത്തിനിടെയാണ് ലോറിയുടെ വാട്ടർ സ്റ്റാൻഡ് കണ്ടെത്തിയത്.

കാണാതായ തന്‍റെ ലോറിയുടേതാണ് ലോഹഭാഗങ്ങളെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കൂടാതെ, തടികെട്ടാൻ ഉപയോഗിക്കുന്ന കയറും വലിയ ആൽമരവും ഡ്ര​ഡ്ജി​ങ് നടത്തുന്ന സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. മണ്ണ് പൂർണമായും നീക്കം ചെയ്യുന്ന പ്രവൃത്തി നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.

കാ​ണാ​താ​യ കോ​ഴി​ക്കോ​ട് ക​ണ്ണാ​ടി​ക്ക​ൽ സ്വ​ദേ​ശി ലോ​റി ഡ്രൈ​വ​ർ അ​ര്‍ജു​ന്‍ ഉ​ള്‍പ്പെ​ടെ മൂന്നു പേർക്കായാണ് ഇന്ന് തിരച്ചിൽ ആ​രം​ഭി​ച്ചത്. ഡ്ര​ഡ്ജി​ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​ഴ് ദി​വ​സ​മെ​ങ്കി​ലും ആ​വ​ശ്യ​മാ​ണ്. ഗോ​വ​യി​ല്‍ നി​ന്നെ​ത്തി​ച്ച ഡ്ര​ഡ്ജ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​പ്ര​വൃ​ത്തി ന​ട​ത്തു​ന്നത്.

28 മീ​റ്റ​ര്‍ നീ​ള​വും എ​ട്ട് മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള ഡ്ര​ഡ്ജ​റി​ന് വെ​ള്ള​ത്തി​ന്റെ അ​ടി​ത്ത​ട്ടി​ല്‍ മൂ​ന്ന​ടി വ​രെ മ​ണ്ണെ​ടു​ക്കാ​ൻ ക​ഴി​യും. ഒ​രു ഹി​റ്റാ​ച്ചി, ക്രെ​യി​ന്‍, പു​ഴ​യി​ല്‍ ഉ​റ​പ്പി​ച്ചു നി​ര്‍ത്താ​ന്‍ ര​ണ്ട് ഭാ​ര​മേ​റി​യ തൂ​ണു​ക​ള്‍ എ​ന്നി​വ​യാ​ണ് ഡ്ര​ഡ്ജ​റി​ന്റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ള്‍.

നാ​വി​ക​സേ​ന​യു​ടെ സോ​ണാ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ ലോ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടി​ട​ത്താ​കും ആ​ദ്യ​ഘ​ട്ടം മ​ണ്ണ് നീ​ക്കു​ക. ലോ​റി​യു​ടെ മു​ക​ളി​ൽ പ​തി​ച്ച മു​ഴു​വ​ന്‍ മ​ണ്ണും പാ​റ​ക്ക​ല്ലു​ക​ളും പൊ​ടി​ച്ച് വെ​ള്ള​ത്തോ​ടൊ​പ്പം നീ​ക്കം ചെ​യ്യും. മ​ണ്ണി​നൊ​പ്പം കൂ​ടി​ക്കി​ട​ക്കു​ന്ന മ​ര​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ​യും നീ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angola Landslideshiroor landslide
News Summary - Shiroor Landslide: Found the water stand of Arjun's lorry
Next Story