ശിരുവാണി ഡാമിൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം നൽകും- മുഖ്യമന്ത്രി
text_fields
കോഴിക്കോട് : ശിരുവാണി ഡാമിൽ നിന്ന് തമിഴ്‌നാടിന് പരമാവധി ജലം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ. സ്റ്റാലിന് മറുപടി നൽകി. കോയമ്പത്തൂരിലെ സുഗമമായ ജലവിതരണത്തിന് ശിരുവാണി ഡാമിന്റെ സംഭരണശേഷിയുടെ പരമാവധി ജലം സംഭരിച്ച് തമിഴ്‌നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു.
ശിരുവാണി അണക്കെട്ടിൽ നിന്നുള്ള ജലം ഈ മാസം 19-ന് 45 എം.എൽ ഡി യി-ൽ നിന്ന് 75 എം.എൽ ഡി ആയും ജൂൺ 20-ന് 103 എം.എൽ.ഡി ആയും വർധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകൽപ്പന പ്രകാരം സാധ്യമായ ഡിസ്ചാർജ് അളവ് പരമാവധി 103 എം.എൽ.ഡി യാണ്.
എത്രയും വേഗം ഈ വിഷയം വിശദമായി ചർച്ച ചെയ്ത് സമവായത്തിലെത്താമെന്ന് മുഖ്യമന്ത്രി കത്തിൽ മറുപടി നൽകി. കോയമ്പത്തൂർ കോർപറേഷൻ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ കുടിവെള്ളത്തിന് ശിരുവാണി ഡാമിനെയാണ് മുഖ്യമായും ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.