ശിവശങ്കർ മടങ്ങിവരുന്നു? പന്ത് സർക്കാർ കോർട്ടിൽ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിെൻറ തിരിച്ചുവരവിനുള്ള പന്ത് സർക്കാർ കോർട്ടിൽ. സസ്പെൻഷൻ കാലാവധി അടുത്തമാസം അവസാനിക്കുന്ന സാഹചര്യത്തിൽ എന്ത് തുടർനടപടി സ്വീകരിക്കണമെന്ന് പൊതുഭരണവകുപ്പ് സർക്കാർ അഭിപ്രായം തേടി. മുഖ്യമന്ത്രിയുടെ ഓഫിസിെൻറ പരിഗണനയിലാണ് ഫയൽ. ശിവശങ്കർ സർവിസിലേക്ക് മടങ്ങിയെത്താൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. യു.എ.ഇ കോൺസുലേറ്റിെൻറ പേരിൽ നടന്ന സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന കേസിലാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും െഎ.ടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ കഴിഞ്ഞ ജൂലൈയിൽ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. അടുത്തമാസമാകുേമ്പാൾ സസ്പെൻഷൻ ഒരുവർഷമാകും.
അതിന് പുറമെ എൻ.െഎ.എ രജിസ്റ്റർ ചെയ്ത കേസിൽ ശിവശങ്കർ പ്രതിയല്ല. കസ്റ്റംസ്, ഇ.ഡി രജിസ്റ്റർ ചെയ്ത കേസുകളിലാണ് പ്രതി. എന്നാൽ, ഇൗ കേസുകളുടെ വിചാരണ ആരംഭിച്ചിട്ടില്ല. ആ സാഹചര്യത്തിൽ ശിവശങ്കർ സർവിസിൽ പ്രവേശിക്കാൻ സാധ്യത വർധിക്കുകയാണ്.
കേന്ദ്ര ഏജൻസികളും സംസ്ഥാന സർക്കാറും തമ്മിെല തർക്കം നിലനിൽക്കുന്നതിനാൽ കേസിൽ ശിവശങ്കറിെൻറ പങ്ക് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര ഏജൻസികൾ സർക്കാറിന് കൈമാറിയിട്ടില്ല. ശക്തമായ തെളിവുകൾ കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുമില്ല. സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയുടെ കണ്ടെത്തലുകൾ ഗുരുതരമല്ലാത്തതിനാൽ സസ്പെൻഷൻ പിന്‍വലിക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുന്നു. 2023 ജനുവരിവരെ ശിവശങ്കറിന് സർവിസുണ്ട്. നിയമപരമായി ശിവശങ്കറിന് മടങ്ങിയെത്താൻ കഴിയുമെന്നും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.