ഗുരു വിഭജന ചിന്തകൾ തള്ളിയ പരിഷ്കർത്താവ് –ഉപരാഷ്ട്രപതി
text_fieldsതിരുവനന്തപുരം: ജാതി വ്യവസ്ഥയെ നിരാകരിച്ചതിനൊപ്പം മനുഷ്യനെ വിഭജിക്കുന്ന ചിന്താ ധാരകളെ തള്ളിയ സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഹിന്ദുമതത്തിൽ ജനിച്ച ഗുരു ഒരു മതത്തോടും പ്രത്യേക ആഭിമുഖ്യം പുലർത്തിയില്ലെന്ന് മാത്രമല്ല, എല്ലാ മതങ്ങളെയും ഉൾക്കൊണ്ടിരുന്നെന്നും വെങ്കയ്യ നായിഡു പറഞ്ഞു. 87ാം ശിവഗിരി തീർഥാടനത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.എല്ലാ വിവേചനങ്ങളെയും തകർത്ത് ജാതി രഹിത സമൂഹം സൃഷ്ടിക്കാനാകണം. അയിത്തം പല ഭാഗങ്ങളിലും ഇപ്പോഴും ഇവ നിലനിൽക്കുന്നു. ജാതി രഹിത-വർഗ രഹിത സമൂഹമാകണം ഭാവി ഇന്ത്യ. എല്ലാവർക്കും ഒരു ജാതിയേയുള്ളൂ- അത് മനുഷ്യ ജാതിയാണ്.
ബലം പ്രയോഗിച്ചല്ല, മറിച്ച് മനസ്സുകളെ സ്വാധീനിച്ചും ജനങ്ങളെ ബോധ്യപ്പെടുത്തിയുമായിരുന്നു ഗുരുദേവെൻറ പരിഷ്കാര സംരംഭങ്ങൾ. ഇൗ മാതൃക പിൻപറ്റണം. സ്വാമിമാരും മൗലവിമാരും ബിഷപ്പുമാരും ഗ്രാമങ്ങളിേലക്കും ചേരികളിലേക്കുമിറങ്ങണം. ഏത് മതത്തിൽപെട്ടയാളാണെങ്കിലും ഭാരതീയരാണെന്ന ബോധം എല്ലാവരിലുമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അധ്യക്ഷത വഹിച്ചു. കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ശ്രീധാരായണ ധർമസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പ്രസിഡൻറ് സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർഥാടന കമ്മിറ്റി വർക്കിങ് ചെയർമാൻ കെ.ജി. ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു. തീർഥാടനം ബുധനാഴ്ച സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.