ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ജൂലൈയിലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സമർപ്പിച്ച അപേക്ഷ സുപ്രീംകോടതി ജൂലൈയിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ഇടക്കാല ജാമ്യത്തിനായി പ്രത്യേക വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കോടതി അവധിക്കാലത്തിന് പിരിയുംമുമ്പ് കേസ് പരിഗണിച്ച് ഇടക്കാലജാമ്യം നൽകണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടപ്പോഴാണ് ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് വിചാരണക്കോടതിയെ സമീപിക്കാമെന്ന് അറിയിച്ചത്.
ജാമ്യാപേക്ഷ എതിർത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിന് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കോടതിയെ അറിയിച്ചു. സസ്പെൻഷൻ കഴിഞ്ഞ് സര്‍വിസില്‍ കയറിയശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സക്ക് വിധേയനായിട്ടില്ലെന്നും ഇ.ഡിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.