Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപനിച്ചു വിറച്ച്​ കേരളം

പനിച്ചു വിറച്ച്​ കേരളം

text_fields
bookmark_border
പനിച്ചു വിറച്ച്​ കേരളം
cancel

തിരുവനന്തപുരം: മഴക്കാലം തുടങ്ങിയതോടെ കേരളം പനിച്ചു വിറക്കാൻ തുടങ്ങി. ആരോഗ്യ വകുപ്പി​​െൻറ കണക്കു പ്രകാരം സംസ്​ഥാനത്ത്​ ഇൗ മാസം പകർച്ചപ്പനി ബാധിച്ച്​ 11 പേരാണ്​ മരിച്ചത്​. 2,300,21 പേരാണ്​ വിവിധ ആശുപത്രികളിൽ ചികിത്​സ തേടിയിട്ടുള്ളത്​. പനി മരണങ്ങളിൽ രണ്ടഡം സ്​ഥാനം എച്ച് വൺ എൻവണ്ണിനാണ്​. ഒമ്പതു പേരാണ്​ ഇൗ മാസം ഇതു വ​രെ മരിച്ചത്​. 173 പേർക്ക്​ രോഗം സ്​ഥീരീകരിച്ചിട്ടുണ്ട്​. ഒരു മരണം എച്ച്​വൺ എൻവൺ മൂലമാണെന്ന സംശയവുമുണ്ട്​.  

53 പേർക്ക്​ മലേറിയ ബാധിച്ചിട്ടുണ്ട്​. മ​േലറിയ ബാധിച്ച്​ ഒരാൾ മരിക്കുകയും ചെയ്​തു. സംസ്​ഥാനത്ത്​ ഉണ്ടായ 24 മരണങ്ങൾ ഡെങ്കിപ്പനി മൂലമാണെന്ന സംശയമുണ്ട്​. 10291 പേർക്ക്​ ഡെങ്കിപ്പനി ബാധിച്ചതായും സംശയിക്കുന്നു. 2203പേർക്ക്​ ഡെങ്കിപ്പനി സ്​ഥീരീകരിച്ചിട്ടുണ്ട്​. 

11 പേർക്ക്​ ചിക്കുൻ ഗുനിയയും സഥീരീകരിച്ചു. 10പേർക്ക്​ ചിക്കുൻ ഗുനിയയാണെന്ന സംശയവുമുണ്ട്​. എലിപ്പനി 113പേർക്ക്​ ബാധിച്ചതായി വ്യക്​തമായപ്പോൾ 178 പേർക്ക്​ എലിപ്പനിയാണെന്ന സംശയവും നിലനിൽക്കുന്നു. ഒരു മരണം എലിപ്പനി മൂലം ഉണ്ടായി. നാലു മരണങ്ങൾ എലിപ്പനി ബാധിച്ചാണെന്ന്​ സംശയിക്കുന്നുമുണ്ട്​. 

39 ​പേർക്ക്​ ഹെപ്പറ്റൈറിസ്​ എ ബാധിച്ചതിൽ ഒരാൾ മരിച്ചു. 259പേർക്ക്​ സംശയിക്കുന്നു. രണ്ടു മരണങ്ങളും ഇതുമൂലമാണെന്ന സംശയമുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:feverH1N1Influenzadengue
News Summary - shivering kerala
Next Story