ശിവശങ്കർ അന്വേഷണവുമായി സഹകരിക്കുന്നില്ല- ഇ.ഡി
text_fieldsകൊച്ചി: സ്വർണക്കടത്ത് കേസിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് പങ്കുണ്ടെന്നും നയതന്ത്ര ബാഗേജ് വിട്ടുനൽകാൻ ഒൗദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). പ്രതിയല്ലെങ്കിൽ മുൻകൂർ ജാമ്യം എന്തിനെന്നും സാമ്പത്തിക കുറ്റകൃത്യങ്ങളിൽ മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും കസ്റ്റംസ്. അന്വേഷണ ഏജൻസികൾ അനാവശ്യമായി വേട്ടയാടുന്നതുമൂലം തെൻറ ജീവിതവും കുടുംബവും ജോലിയും നഷ്ടപ്പെട്ടെന്ന് ശിവശങ്കർ. ഇ.ഡി, കസ്റ്റംസ് കേസുകളിൽ ശിവശങ്കർ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ഈ വാദമുഖങ്ങൾ. ചോദ്യം ചെയ്യലിനോട് ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഇരു ഏജൻസികളും ആരോപിച്ചു.
സ്വപ്നയെ മറയാക്കി സ്വർണക്കടത്ത് നിയന്ത്രിച്ചത് ശിവശങ്കറാകാമെന്നും സ്വർണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചതിന് തെളിവുണ്ടെന്നും ഇ.ഡി അവകാശപ്പെട്ടു. പൂർണമായും ശിവശങ്കറിെൻറ നിയന്ത്രണത്തിലായിരുന്നു സ്വപ്ന. സ്വർണക്കടത്തിലെ ലാഭം എത്തിയത് ശിവശങ്കറിനാണോയെന്ന സംശയം ശക്തമാണ്. കൂടുതൽ അന്വേഷണങ്ങൾക്കും ബാങ്ക് ലോക്കർ അടക്കം പരിശോധനക്കും ശിവശങ്കറിെൻറ കസ്റ്റഡി ആവശ്യമാണെന്ന് ഇ.ഡി വാദിച്ചു.
ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിനെ കാണാൻ ശിവശങ്കറിനൊപ്പം പോയപ്പോൾ സ്വപ്നയുടെ പക്കലുണ്ടായിരുന്ന 30 ലക്ഷം രൂപയടക്കം സ്വർണക്കടത്തിൽനിന്ന് ലഭിച്ച കമീഷനാണ്. സ്വപ്നയുടെ പണമിടപാട് ശിവശങ്കറിന് അറിയാമെന്നും ഇ.ഡി വാദിച്ചു. തുടർന്നാണ് വാട്സ്ആപ് സന്ദേശമടക്കമുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളെത്തുടർന്ന് ശിവശങ്കർ തൊട്ടുകൂടാത്തവനായി മാറിയെന്നായിരുന്നു അഭിഭാഷകെൻറ വാദം. ഒൗദ്യോഗിക ജീവിതം പൂർണമായും സ്വകാര്യ ജീവിതം ഒരു പരിധി വരെയും തകർന്നു. ഹോട്ടലുകളിൽ മുറിപോലും ലഭിക്കുന്നില്ല. ആശുപത്രികൾ ചികിത്സ നൽകുന്നില്ല. സ്വർണക്കടത്തോ കള്ളപ്പണം വെളുപ്പിക്കലോ നടത്തിയിട്ടില്ല. ഇതിന് ആെരയും സഹായിച്ചിട്ടുമില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും കസ്റ്റംസും ഇ.ഡിയും ഹാജരാക്കിയിട്ടില്ല. കോടതിയിൽ ഇവർ സമർപ്പിച്ച റിപ്പോർട്ടുകളിൽ താൻ ഇടപാടുകളിലെ പ്രധാനിയാണെന്ന് പറഞ്ഞിട്ടില്ല. സ്വപ്ന ജോയൻറ് ലോക്കർ എടുത്തത് താൻ പറഞ്ഞിട്ടല്ല. സ്വപ്നക്കൊപ്പം ചാർട്ടേഡ് അക്കൗണ്ടൻറിെൻറ വീട്ടിൽ പോയതിന് തെളിവില്ല. കസ്റ്റംസിനെ വിളിച്ചിട്ടുമില്ല. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ട്. കേസിലെ മുഖ്യസൂത്രധാരനാകാം താനെന്ന ഇ.ഡിയുടെ ചുവടുമാറ്റം അത്ഭുതകഥപോലെ തോന്നുെന്നന്നും ശിവശങ്കർ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.