ശിവശങ്കറിനെ സര്‍വീസില്‍നിന്നും പുറത്താക്കണം -രമേശ് ചെന്നിത്തല
text_fieldsകോട്ടയം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണ്ണക്കടത്ത് കേസിൽ അഞ്ചാം പ്രതിയുമായ ശിവശങ്കറിനെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 311 പ്രകാരം സർവ്വീസിൽ നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയത്ത് ആവശ്യപ്പെട്ടു. കോട്ടയം നിയോജക മണ്ഡലത്തോടുള്ള സംസ്ഥാന സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തിരുനക്കര മൈതാനിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവശങ്കർ വാ തുറന്നാൽ ഉന്നതങ്ങളിലിരിക്കുന്ന പലരുടെയും നെഞ്ചിടിപ്പുയരും എന്നതിനാലാണ് നാളിതുവരെ മുഖ്യമന്ത്രി ശിവശങ്കറിനെതിരെ ഒന്നും സംസാരിക്കാത്തത്.
മയക്കുമരുന്ന് കേസിൽ കോടിയേരിയുടെ മകനെതിരെ ഒരു ചെറുവിരൽ അനക്കുവാൻ പോലും കേരള പോലീസ് തയ്യാറാകുന്നില്ല. പാർട്ടി സെക്രട്ടറിയുടെ രണ്ട് മക്കൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ കൊണ്ട് കേരള പൊതു സമൂഹം നാണംകെട്ട് തലതാഴ്ത്തുകയാണ്.
വാളയാറിലെ അമ്മയുടെ ചുടുകണ്ണീർ കേരളത്തിന്റെ കണ്ണീരാണ്. ആ അമ്മയുടെ കണ്ണീർ ഈ സർക്കാറിന്റെ അന്ത്യം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി.പ്രസിഡൻ്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.