മുഖ്യമന്ത്രിയുെട ഓഫിസ് മറയാക്കി ശിവശങ്കർ
text_fieldsകൊച്ചി: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവി മറയാക്കി എം. ശിവശങ്കർ നടത്തിയ വഴിവിട്ട പ്രവർത്തനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.
ചില കസ്റ്റംസ് ഉദ്യോഗസ്ഥരെയും ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്ന മറ്റ് ചിലരെയും ചോദ്യം ചെയ്യാനാണ് ഇ.ഡി നീക്കം. അന്വേഷണത്തിെൻറ ഏറ്റവും പുതിയ ഘട്ടത്തിൽ ലഭിച്ച ചില നിർണായക വിവരങ്ങൾ സ്വർണക്കടത്തിന് പിന്നിലെ സംഘങ്ങളുമായി ശിവശങ്കറിന് നിരന്തര ബന്ധം ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ്.
ഇ.ഡിയുടെയും കസ്റ്റംസിെൻറയും ചോദ്യം ചെയ്യലിൽ ശിവശങ്കർ നിഷേധിച്ച പല കാര്യങ്ങൾക്കും അന്വേഷണ ഏജൻസികൾ ഇതിനകം കൃത്യമായ തെളിവ് ശേഖരിച്ചുകഴിഞ്ഞു.
നയതന്ത്ര പാഴ്സലിെൻറ മറവിൽ വിമാനത്താവളത്തിൽ എത്തിയ സ്വർണം വിട്ടുകിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥരെ ശിവശങ്കർ വിളിച്ചിരുന്നു എന്ന് നേരത്തേ വ്യക്തമായിരുന്നു. സ്വപ്നയടക്കമുള്ളവരുടെ മൊഴികൾ ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. കഴിഞ്ഞ ഏപ്രിലിൽ കുപ്പിവെള്ളം എന്ന പേരിൽ കൊച്ചിയിെലത്തിയ കാർഗോ ശിവശങ്കറിെൻറ ഇടപെടലിനെത്തുടർന്ന് പരിശോധനയില്ലാതെ വിട്ടുകൊടുത്തതായി മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥെൻറ വെളിപ്പെടുത്തലും കഴിഞ്ഞദിവസം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ബന്ധം ദുരുപയോഗം ചെയ്ത് ഇത്തരം വേറെയും അനധികൃത ഇടപാടുകൾക്ക് അദ്ദേഹം ഒത്താശ ചെയ്തതായി ഇ.ഡി സംശയിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന നിലയിൽ ഇടപെടുേമ്പാൾ അനുസരിക്കാതിരിക്കാനാവില്ല എന്നാണ് ഇതേക്കുറിച്ച് ചില കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞത്.
ഈ സാഹചര്യത്തിലാണ് മുമ്പും ഇത്തരം വഴിവിട്ട നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാൻ കസ്റ്റംസ് അധികൃതരിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്. കസ്റ്റംസ് നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ ശിവശങ്കറിെൻറ ഒൗദ്യോഗിക പദവികൾ പറയാൻ ഭയമാണോ എന്ന രൂക്ഷ വിമർശനം കോടതി നടത്തിയിരുന്നു.
കസ്റ്റംസിൽ ശിവശങ്കറിെൻറ ഇടപെടലത്രയും സ്വപ്ന സുരേഷിന് വേണ്ടിയായിരുന്നു എന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.