ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി ആറ് ദിവസത്തേക്ക് നീട്ടി
text_fieldsകൊച്ചി: മുൻപ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. കള്ളപ്പണം വെളുപ്പിച്ച കേസിൽ ആറുദിവസത്തേക്കാണ് കസ്റ്റഡി കാലാവധി നീട്ടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി.
ലൈഫ് മിഷൻ ഫ്ലാറ്റ് സംബന്ധിച്ച രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നക്ക് കൈമാറിയെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. രഹസ്യവിവരങ്ങൾ ശിവശങ്കർ വാട്സ് ആപ് ചാറ്റിലൂടെയാണ് സ്വപ്നക്ക് കൈമാറിയത്. യു.എ.ഇ കോൺസുലേറ്റിലെ ഖാലിദുമായും ശിവശങ്കറിന് ബന്ധമുണ്ട്. ദുരൂഹമായ ഇടപാടുകൾ ശിവശങ്കറിന് ഉണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ശിവശങ്കറിനെ കോടതിയിൽ ഇന്ന് ഹാജരാക്കിയിരുന്നു. ശിവശങ്കറെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ് അപേക്ഷ നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.