ശോഭ സുരേന്ദ്രന്‍റെ വിട്ടുനിൽക്കൽ ബി.ജെ.പി പ്രവർത്തകർക്കിടയിൽ ചർച്ചയാകുന്നു
text_fieldsപാലക്കാട്: ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രെൻറ വിട്ടുനൽക്കൽ പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയാകുന്നു. മഹിള മോർച്ചയുടേയും ബി.ജെ.പിയുടേയും സമരപരിപാടികളിൽ സജീവ സാന്നിധ്യമായിരുന്ന ശോഭ സുരേന്ദ്രൻ ഏഴ് മാസത്തോളമായി പാർട്ടി പരിപാടികളിൽനിന്നും പൂർണ്ണമായും വിട്ടുനിൽക്കുകയാണ്.
സ്വർണ്ണകടത്ത് അടക്കം രാഷ്ട്രീയ വിവാദങ്ങളിലൊന്നും പ്രതികരിക്കാതെ ശോഭ, പൂർണ്ണമായും മൗനത്തിലാണ്. മന്ത്രി കെ.ടി. ജലീലിെൻറ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി ബി.ജെ.പിയും പോഷക സംഘടനകളും കാടിളക്കിയുള്ള പ്രേക്ഷാഭങ്ങൾ സംഘടിപ്പിച്ചിട്ടും എവിടേയും ശോഭ പ്രത്യക്ഷപ്പെട്ടിട്ടില്ല. പാർട്ടി പരിപാടികൾക്കൊന്നും എത്താത്തത് പ്രവർത്തകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ശോഭ രണ്ടാംസ്ഥാനത്ത് വന്ന പാലക്കാട് മണ്ഡലത്തിൽ അവർ എത്തിയിട്ട് മാസങ്ങളായി. കഴിഞ്ഞ പുനസംഘടന വേളയിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് വരെ ശോഭ സുരേന്ദ്രെൻറ പേരു പറഞ്ഞുകേട്ടിരുന്നു. കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻറ് പദവിയിൽ വന്നതിനുശേഷം ശോഭ സുേരന്ദ്രൻ പാർട്ടി പരിപാടികളിൽനിന്നും വിട്ടുനിൽക്കുകയാണ്.
സംസ്ഥാന ജന. സെക്രട്ടറി ആയിരുന്ന ശോഭ സുരേന്ദ്രന് പുനസംഘടനയിൽ വൈസ് പ്രസിഡൻറ് സ്ഥാനമാണ് ലഭിച്ചത്. പാർട്ടിയുടെ കോർ കമ്മിറ്റി യോഗങ്ങളിൽ വൈസ് പ്രസിഡൻറുമാർക്ക് ക്ഷണമുണ്ടാവാറില്ല. ഒതുക്കപ്പെട്ടുവെന്ന തോന്നലാണ് േശാഭ സുരേന്ദ്രെൻറ വിട്ടുനിൽക്കലിലേക്ക് നയിച്ചതെന്നാണ് സൂചന.
ഇതുസംബന്ധിച്ച് പ്രതികരണം ആരാഞ്ഞുള്ള ടെലിഫോൺ കോളുകളും അവർ എടുക്കുന്നില്ല. സംസ്ഥാന ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ എം.ടി. രമേഷിനെ ജന സെക്രട്ടറി സ്ഥാനത്ത് നിലനിർത്തുകയും പി. സുധീർ, സി. കൃഷ്ണകുമാർ, ജോർജ് കുര്യൻ എന്നിവർ പുതുതായി ജന. സെക്രട്ടറിമാരാവുകയുംചെയ്തു. ജന. സെക്രട്ടറിമാരായിരുന്ന ശോഭ സുേരന്ദ്രനും എ.എൻ. രാധാകൃഷ്ണനും വൈസ് പ്രസിഡൻറുമാരായി ഒതുക്കപ്പെട്ടു.
സുരേന്ദ്രൻ-കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള പോര്, ശോഭയുടെ വിട്ടുനിൽക്കലോടെ വഴിത്തിരിയിരിക്കുകയാണ്. ശോഭ സുരേന്ദ്രൻ ഇപ്പോഴും പാർട്ടിയുടെ ഉപാധ്യക്ഷയാണെന്നും പരിപാടികളിൽ എന്തുകൊണ്ട് പെങ്കടുക്കുന്നില്ല എന്ന് അവരോട് തന്നെ ചോദിക്കണമെന്നുമായിരുന്നു ഇതുസംബന്ധിച്ചുള്ള ചോദ്യത്തിന് സംസ്ഥാന പ്രസിഡൻറ് കെ. സുേരന്ദ്രെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.