കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയായേക്കും
text_fieldsതിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാസുരേന്ദ്രൻ ബി.ജെ.പി സ്ഥാനാർഥിയായേക്കും. ശോഭയെ സംസ്ഥാന നേതൃത്വം ഒഴിവാക്കിയതാണെന്ന നിലയിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു.
ന്നാൽ, അത്തരം സംഭവവുമുണ്ടായിട്ടില്ലെന്നും ശോഭ സമ്മതം അറിയിക്കാത്തതിനെ തുടർന്നാണ് ആദ്യപട്ടികയിൽ പ്രഖ്യാപിക്കാത്തതെന്നും കേരളത്തിലെ ബി.ജെ.പി ചുമതലയുള്ള പ്രമുഖൻ 'മാധ്യമ'ത്തോട് പറഞ്ഞു.
സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിൽ തന്നെ ശോഭാസുരേന്ദ്രനോട് മത്സരരംഗത്തുണ്ടാകണമെന്ന് ആവശ്യപ്പെട്ടതായാണ് ദേശീയ നേതൃത്വം പറയുന്നത്.
അഞ്ച് പ്രാവശ്യമെങ്കിലും ഇക്കാര്യം ആവശ്യപ്പെെട്ടങ്കിലും പല കാര്യങ്ങൾ ചൂണ്ടിക്കാട്ടി മത്സരിക്കാനില്ലെന്ന് അവർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ശോഭ മത്സരിക്കണമെന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്.
എന്നാൽ, അപ്രധാനമായ ഏതെങ്കിലും സീറ്റ് ലഭിക്കുമോയെന്ന ആശങ്ക ശോഭക്കുണ്ടായിരുന്നു. അതിനൊടുവിലാണ് ശോഭക്ക് കഴക്കൂട്ടം മണ്ഡലം നൽകാമെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
കഴക്കൂട്ടത്ത് മത്സരിക്കാൻ തയാറാണെന്ന് മാധ്യമങ്ങളെ കണ്ട ശോഭയും വ്യക്തമാക്കി. യുവതീപ്രവേശനത്തിൽ ഭക്തർക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല ഏറ്റവും കൂടുതൽ ചർച്ചയാകുന്ന മണ്ഡലം കൂടിയാകും കഴക്കൂട്ടം -അവർ പറഞ്ഞു. വി. മുരളീധരൻ, കെ. സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് കഴക്കൂട്ടത്തേക്ക് സംസ്ഥാനത്തുനിന്ന് അയച്ചത്.
എന്നാൽ, മുരളീധരനെ മത്സരിപ്പിച്ച് മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭ സീറ്റ് നഷ്ടെപ്പടുത്തേണ്ടെന്ന നിലപാടിലാണ് ബി.ജെ.പി ദേശീയ നേതൃത്വം. മത്സരരംഗത്തുണ്ടാകില്ലെന്ന് മുരളീധരൻ വ്യക്തമാക്കിയിട്ടില്ല. അതിനാൽ കഴക്കൂട്ടത്ത് ബി.ജെ.പിയുടെ സസ്പെൻസ് തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.