Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശോഭായാത്ര:...

ശോഭായാത്ര: സി.പി.എമ്മിന്​ മുന്നറിയിപ്പുമായി ആർ.എസ്​.എസ്​

text_fields
bookmark_border
ശോഭായാത്ര: സി.പി.എമ്മിന്​ മുന്നറിയിപ്പുമായി ആർ.എസ്​.എസ്​
cancel

കണ്ണൂർ: ശ്രീകൃഷ്​ണ ജന്മാഷ്​ടമി ദിവസത്തിൽ ബാലഗോകുലത്തി​​​​​​െൻറ നേതൃത്വത്തിലുള്ള ശോഭായാത്രക്ക്​ ബദൽപരിപാടികൾ നടത്താനുള്ള സി.പി.എം തീരുമാനത്തിനെതിരെ ആർ.എസ്​.എസി​​​​​​െൻറ മുന്നറിയിപ്പ്​. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാനശ്രമങ്ങളുടെ ഭാഗമായി ശാന്തത നിലനിൽക്കുന്ന കണ്ണൂർ ജില്ലയിൽ സമാധാനം തകർന്നാൽ ഉത്തരവാദി സി.പി.എമ്മും പൊലീസും മാത്രമായിരിക്കുമെന്ന്​ ആർ.എസ്​.എസ്​ ജില്ല നേതൃത്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ശോഭായാത്ര നടക്കുന്ന ​െസപ്​റ്റംബർ 12ന്​ ‘മഹദ്​​ജന്മങ്ങൾ മാനവനന്മക്ക്​’ എന്ന സന്ദേശമുയർത്തി സി.പി.എം നടത്തുന്ന പരിപാടി സമാധാനാന്തരീക്ഷം തകർക്കാനിടയാക്കുമെന്ന്​ ആർ.എസ്​.എസ്​ ആരോപിച്ചു. രണ്ടു വർഷമായി സി.പി.എം ഇത്തരം നീക്കങ്ങൾ തുടരുകയാണ്​. 2015ൽ ഒാണാഘോഷ സമാപനമെന്നപേരിലും 2016ൽ ചട്ടമ്പി സ്വാമിദിനമെന്ന പേരിലും സി.പി.എം സാംസ്​കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഇൗ വർഷവ​ും സി.പി.എമ്മി​​​​​​െൻറ പരിപാടിയുണ്ടെന്നറിയിച്ച്​ ജില്ലയിലെ പല പൊലീസ്​ സ്​റ്റേഷനുകളിൽനിന്നും ബാലഗോകുലത്തി​​​​​​െൻറ പരിപാടിക്ക്​ അനുമതി നിഷേധിക്കുന്നതായും ശോഭായാത്രയുടെ സമയക്രമം നിയന്ത്രിക്കുന്നതായും ആർ.എസ്​.എസ്​ നേതൃത്വം ആരോപിച്ചു.

കൊട്ടിയൂരിൽ ശോഭായാത്രക്ക്​ പൊലീസ്​ അനുവദിച്ച സമയക്രമം തെറ്റിക്കുകയാണെങ്കിൽ അനുമതിക്ക്​ അപേക്ഷനൽകിയ ആളുൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടിയെടുക്കുമെന്നറിയിച്ച്​​ പൊലീസ്​ നോട്ടീസ്​ നൽകിയിരിക്കുകയാണ്​​. സംസ്ഥാനഭരണത്തിന്​ നേതൃത്വം നൽകുന്ന സി.പി.എം പൊലീസിനെ ഉപയോഗിച്ച്​ ശോഭായാത്രയുടെ ശോഭ കെടുത്താൻ നടത്തുന്ന ശ്രമം നടക്കില്ലെന്നും നേതാക്കൾ പറഞ്ഞു.

ഹിന്ദു ​െഎക്യവേദി, വിശ്വഹിന്ദു പരിഷത്ത്​, ക്ഷേത്രസംരക്ഷണ സമിതി എന്നിവർ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നവ​രല്ലെന്ന്​ പറഞ്ഞ പി. ജയരാജൻ ആരാണ്​ ഹിന്ദുക്കളെ പ്രതിനിധാനം ചെയ്യുന്നതെന്ന്​ വ്യക്തമാക്കണമെന്ന്​ ആർ.എസ്​.എസ്​ പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ല​േങ്കരി ആവശ്യപ്പെട്ടു. 

എന്നാൽ, സി.പി.എം ശോഭായാത്രകൾ തടസ്സപ്പെടുത്തുന്നുവെന്ന ആർ.എസ്​.എസി​​​​​​െൻറ വാദം ശരിയല്ലെന്ന്​ സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ കഴിഞ്ഞദിവസം വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsskerala newsmalayalam newswarningshobha yatrasree krishna jayanthi Day
News Summary - shobha yatra: RSS Warning to CPM -Kerala News
Next Story