ശോഭനാ ജോർജിന്‍റെ മാതാവ് തങ്കമ്മ ജോർജ് നിര്യാതയായി
text_fieldsചെങ്ങന്നൂർ: കേരള കോൺഗ്രസ് -എം വനിതവിഭാഗം മുൻ സംസ്ഥാന പ്രസിഡൻറും മുൻ എം.എൽ.എയും ഔഷധി ബോർഡ് ചെയർപേഴ്സണുമായ ശോഭനാ ജോർജിന്‍റെ മാതാവും ചെങ്ങന്നൂർ പുലിയൂർ കൊച്ചുകടന്തോട്ടിൽ പരേതനായ കെ.എം. ജോർജിന്‍റെ ഭാര്യയുമായ തങ്കമ്മ ജോർജ് (98) നിര്യാതയായി.
പത്തനംതിട്ട കോന്നി മുരുപ്പേൽ കുടുംബാംഗമാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെങ്ങന്നൂർ പുലിയൂർ പേരിശ്ശേരി സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ചിലെ ശൂശ്രൂഷകൾക്കുശേഷം മൂന്നിന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ.
മറ്റ് മക്കൾ: മോഹൻ ജോർജ് (ഷാർജ), മോഹിനി തോമസ് (ബഹ്റൈൻ), ഓമന സെൽവിൻ (തിരുവനന്തപുരം), മനോജ് ജോർജ് (ദുബൈ). മരുമക്കൾ: ലൈല മോഹൻ (പുത്തൻപറമ്പിൽ, കോയിപ്രം), വി.ഐ. തോമസ് (വീട്ടിനാൽ, മാവേലിക്കര), ഐസക് ജോർജ് (മുൻ ഡയറക്ടർ, ദേശീയ സമ്പാദ്യ പദ്ധതി), ലെനി മനോജ് (പറങ്കാമൂട്ടിൽ കണ്ടത്തിൽ, തിരുവല്ല), പരേതനായ എം.ബി. സെൽവിൻ (ലെയ്ക് വ്യൂ, തിരുവനന്തപുരം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.