കമ്പിവേലിയിൽനിന്ന് ഷോക്കേറ്റ് മരണം: അന്വേഷണം കാലതാമസമില്ലാതെ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സ്വകാര്യ വസ്തുവിൽ സ്ഥാപിച്ചിട്ടുള്ള കമ്പിവേലിയിൽ നിന്നും ഷോക്കേറ്റ് മരണം സംഭവിച്ച സാഹചര്യത്തിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത 438/24 നമ്പർ ക്രൈം കേസിന്റെ അന്വേഷണം കാലതാമസം കൂടാതെ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
നഷ്ടപരിഹാരം ലഭിക്കണമെന്നുണ്ടെങ്കിൽ മരിച്ചയാളുടെ ഭാര്യ കോടതിയെ സമീപിക്കണമെന്നും ജില്ല ലീഗൽ സർവീസ് അതോറിറ്റി ഇതിനാവശ്യമായ സഹായം നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു. വെഞ്ഞാറമൂട് വെള്ളു മണ്ണടി ചക്കക്കാട് സ്വദേശി ഷൈനാദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. 2024 മാർച്ച് 24 ന് രാത്രിയാണ് പരാതിക്കാരിയുടെ ഭർത്താവ് അരുൺ ഷോക്കേറ്റ് മരിച്ചത്. വെള്ളുമണ്ണടി ഓലിക്കര സ്വദേശികളുടെ ഉടമസ്ഥതയിലുള്ള വസ്തുവിലെ കമ്പിവേലിയിൽ നിന്നാണ് ഷോക്കേറ്റതെന്ന് പരാതിയിൽ പറയുന്നു.
വെഞ്ഞാറമൂട് എസ്.എച്ച്.ഒ റിപ്പോർട്ട് സമർപ്പിച്ചു. വസ്തു ഉടമകളായ സുശീലനും മകളായ ആശക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതായി റിപ്പോർട്ടിലുണ്ട്. ഭർത്താവിന്റെ മരണത്തോടെ തന്റെയും 13 വയസുള്ള മകളുടെയും ജീവിതം പ്രതിസന്ധിയിലായെന്ന് പരാതിക്കാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.